മോഹൻലാലിന്റെ കൂടെ വീണ്ടും അഭിനയിക്കണം, അതും അദ്ദേഹത്തിന്റെ ഭാര്യയായി തന്നെ അഭിനയിക്കണം, കാരണവും പറഞ്ഞ് പുലിമുരുകന്റെ മൈന കമാലിനി

7311

മലയാള സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് നടി കമാലിനി മുഖർജി. ഒരു ബംഗാളി നടിയായ കമാലിനു പക്ഷേ തന്റെ സിനിമാ ജീവിതം തുടങ്ങിയത് ബോളിവുഡ് സിനിമയിലൂടെ ആണ്.
പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങുക ആയിരുന്നു നടി.

സിനിമയിൽ എത്തും മുമ്പ് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു കമാലിനി നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫിർ മിലേംഗേ എന്ന രേവതി സംവിധാനം ചെയ്ത ബോളുവുഡ് സിനിമയിലാണ് കമാലിനി മുഖർജി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിലെ അഭിനയം കണ്ടിട്ട് ആയിരുന്നു രേവതി കമാലിനിയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത്.

Advertisements

മലയാളതതിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയി കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ കൂടിയാണ് മലയാള ത്തിൽ കമാലിനി എത്തിയത്. പിന്നീട് മലയാളത്തിലെ ആദ്യ 100 കോടി ചിത്രം, താരരാജാവ് മോഹൻലാലിന്റെ പുലിമുരുകനിൽ കൂടി കമാലിന് മലയികൾക്ക് പ്രിയങ്കരിയായി മാറി.

Also Read
മലൈക്കോട്ടൈ വാലിബനിൽ ലാലേട്ടന് ഒപ്പം സുപ്രധാന വേഷത്തിൽ വാനമ്പാടി നടി സിചിത്ര നായരും; ആവേശത്തിൽ സുചി ആരാധകർ

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിൽ മോഹൻലാലിന്റെ ഭാര്യ മൈനയുടെ വേഷത്തിൽ ആണ് കമാ ലിനി മുഖർജി എത്തിയത്. അടുത്തിടെ കമാലിനി മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ദേയമാകുന്നത്. വീണ്ടും മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് താരം പറയുന്നത്.

അങ്ങനെ വീണ്ടും അഭിനയിക്കാൻ അവസരം കിട്ടിയാൽ മോഹൻലാലിന്റെ ഭാര്യ കഥാപാത്രം തന്നെ വേണ മെന്നും ആണ് കമാലിനി മുഖർജി പറയുന്നത്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമെന്ന് കരുതുന്നതായും കമാലിനി പറയുന്നു.

Also Read
കുട്ടിയുടുപ്പില്‍ അതിസുന്ദരിയായി അനിഖ സുരേന്ദ്രന്‍, ക്യൂട്ട് എന്ന് സോഷ്യല്‍മീഡിയ, ചിത്രങ്ങള്‍ വൈറല്‍

Advertisement