14 കോടി നേടി ആദ്യ ദിനം ലൂസിഫറിന്റെ ഇടിവെട്ട് കളക്ഷന്‍: ബോക്‌സ് ഓഫീസ് പൊളിച്ചടുക്കി ലാലേട്ടന്‍

23

യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനും മഞ്ജു വായികയുമായ ലൂസിഫര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ ആയി മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് സാദ്ധ്യതകള്‍ എന്താണ് എന്ന ഒരു ചോദ്യം വന്നാല്‍ അതിനു ഒരു ഉത്തരമേയുള്ളു.

Advertisements

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ ആ ചിത്രം നടത്തുന്ന ബോക്‌സ് ഓഫീസ് പ്രകടനം ആണ് മലയാള സിനിമയുടെ എപ്പോഴുമുള്ള സാദ്ധ്യതകള്‍ നമ്മുക്ക് കാണിച്ചു തരുന്നത്.

നൂറ്റിയമ്പ് കോടിയോളം കളക്ഷന്‍ നേടിയ പുലിമുരുകനും നെഗറ്റീവ് റിപ്പോര്‍ട്ടോടു കൂടി അറുപതു കോടിയുടെ അടുത്ത് കളക്ഷന്‍ അടിച്ച ഒടിയനും എല്ലാം നമുക്കതു കാണിച്ചു തന്നിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രങ്ങള്‍ തിരുത്താനുള്ള പുറപ്പാടിലാണ്.

ഈ കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം ബോക്‌സ് ഓഫീസ് പൊളിച്ചടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ആദ്യ ദിനം 1700 ഇല്‍ അധികം ഷോകള്‍ കേരളത്തില്‍ കളിച്ച ലൂസിഫര്‍ ആറു കോടി എണ്‍പത്തിയെട്ടു ലക്ഷം രൂപയോളം ആണ് കേരളത്തില്‍ നിന്ന് നേടിയത്. ലോകമെമ്പാടു നിന്നും ലൂസിഫര്‍ ആദ്യ ദിനം നേടിയത് 14 കോടി രൂപയോളം ആണ്.

ആദ്യ ദിനം കേരളത്തില്‍ 1950 നു മുകളില്‍ ഷോ കളിച്ചു ഏഴു കോടി 22 ലക്ഷം കളക്ഷന്‍ നേടിയ ഒടിയന്‍ മാത്രമാണ് ലൂസിഫറിന് മുന്നില്‍ ഉള്ളത്.

ഒടിയന്‍ ആദ്യ ദിനം നേടിയ ആഗോള കളക്ഷന്‍ 18 കോടി രൂപ ആയിരുന്നു. മലയാള സിനിമയിലെ രണ്ടാമത്തെ നൂറു കോടി കളക്ഷന്‍ നേടുന്ന ചിത്രം ആവാനുള്ള കുതിപ്പില്‍ ആണ് ലൂസിഫര്‍ ഇപ്പോള്‍. ഏതായാലും ചിത്രത്തിന്റെ പോക്ക് കണ്ട് ഇപ്പോള്‍ ലാല്‍ ആരാധകര്‍ പറയുന്നത് മുരുകന്‍ മാത്രമല്ല കൊച്ചുണ്ണിയും തീര്‍ന്നെടാ എന്നാണ്.

Advertisement