അദ്ദേഹത്തെ കണ്ട് കണ്ണ് നിറഞ്ഞു, നമ്മളൊക്കെ ഇത്രയേ ഉള്ളു: ഗാന്ധിഭവനിൽ എത്തി ടി പി മാധവനെ കണ്ട് സങ്കടം സഹിക്കാനാവാതെ നെഞ്ചു പൊട്ടി നവ്യാ നായർ

336

വർഷങ്ങളോളം മലയാല സിനിമയിൽ സജവ സാന്നിധ്യമായിരുന്ന നടനാണ് ടിപി മാധവൻ. ചെറുതും വലുതുമായി കോമഡി, സീരിയസ്, വില്ലൻ വേഷങ്ങളിലൂടെ സൂപ്പർതാര ചിത്രങ്ങളിടക്കം അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.

എന്നാൽ ഇപ്പോൾ ആരോഗ്യ നിലയൊക്കെ ക്ഷയിച്ച് ഭാര്യയും മകനും ഉപേക്ഷിച്ച് പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായി കഴിയുകയാണ് അദ്ദേഹം. ഇപ്പോഴിതാ പത്തനാപുരം ഗാന്ധിഭവനിൽ എത്തി ടിപി മാധവനെ കണ്ട് ഉള്ളു തകർന്ന് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

Advertisements

ഗാന്ധിഭവൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പുരസ്‌കാരധാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് ഹൃദയസ്പർശിയായ വാക്കുകൾ നവ്യ നായർ പങ്കുവെച്ചത്. കൂടാതെ, കുറച്ച് ദിവസങ്ങൾ മുമ്പ് തനിക്ക് ഒരു അസുഖം വന്ന സംഭവത്തെ കുറിച്ചും നവ്യ വേദിയിൽ വെച്ച് പറയുകയുണ്ടായി.

നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ:

ഇവിടെ വന്നപ്പോൾ ടിപി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെയാണ് താമസമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു പോയി.

Also Read:
നിഖില ഇത് കേരളമാണ്, നേരുള്ള സമൂഹം അശ്ലീലം പറയുന്നവർ എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ: നിഖില വിമലിന് പിന്തുണയുമായി മാലാ പാർവതി

നമ്മുടെയൊക്കെ കാര്യങ്ങൾ എങ്ങനെയാകുമെന്ന് പറയാൻ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. ദിവസങ്ങൾക്ക് മുമ്പ് തൊണ്ട വേദനയും നാക്ക് കുഴയുന്നത് പോലെയും നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി. രക്തം പരിശോധിച്ചപ്പോൾ കൗണ്ട് കൂടി.

നമ്മളൊക്കെ ഇത്രയേ ഉള്ളുവെന്ന് അന്ന് കൂടെ നിന്ന ആളോട് ഞാൻ പറഞ്ഞിരുന്നു. നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതാകുന്നത് എത്ര പെട്ടെന്നാണ്. അന്നത്തെ ആ ദിവസത്തിന് മുമ്പ് ഞാൻ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്. നല്ല രീതിയിൽ വ്യയാമം ചെയ്യും.

ജിമ്മിൽ പോകുമ്പോൽ ഏറ്റവും കൂടുതൽ വർക്കൗട്ട് ചെയ്യുന്നത് ഞാനാണ്. ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ, അതൊന്നും ഒന്നുമല്ല, മനുഷ്യൻ എത്ര നിസാരനാണെന്ന് ഒരു ചെറിയ പനി വരുമ്പോൾ മനസിലാകും. കൊറോണ വന്നപ്പോൽ ഈ ലോകത്തിന് മൊത്തം അത് മനസിലായി.

Also Read:
ഗ്ലാമറസ്സാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിക്കില്ല: തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ നമ്മളെക്കാൾ ശക്തമാണ് പ്രകൃതി എന്ന് കാണിച്ചു താരം സാധിക്കും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും. മാതാപിതാക്കളെക്കാൾ മുകളിലായി ആരെയും ഞാൻ കണക്കാക്കിയിട്ടില്ല. അങ്ങനെയിലല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛൻ അമ്മമാർ ഉണ്ട്.

തന്റേതായ കാരണത്താൽ അല്ലാതെ അനാഥരായ കുട്ടികളുണ്ട്. അവർക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാമെന്നും നവ്യാ നായർ വേദിയിൽ വച്ച് വെളിപ്പെടുത്തി.

Advertisement