വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ചെമ്പൻ വിനോദ് ജോസ്. അഭിനയത്തിന് പുറമെ നിർമ്മാതാവായും തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
നിരവധി ഹിറ്റ് കഥാപാത്രങ്ങളിലൂടെ ആണ് അദ്ദേഹം മലയാളികളുടെ മനസിൽ കടന്നു കൂടിയത്.
നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പൻ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
വില്ലൻ വേഷങ്ങളും കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും എല്ലാം തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. നായകനായും അദ്ദേഹം തിളങ്ങി കൈയ്യടി നേടി. അതേ സമയം വിവാഹ മോചിതനായിരുന്ന് ചെമ്പൻ വിനോദ് 2020ലാണ് രണ്ടാമതും വിവാഹിതൻ ആയത്.
അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. കോട്ടയം സ്വദേശിനി ആയ മറിയം തോമസിനെ ആണ് ചെമ്പൻ വിനോദ് രണ്ടാമതാ വിവാഹം ചെയ്തത്. അന്ന് ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹം എന്നതിന്റെ പേരിൽ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ് പ്രായ വ്യത്യാസവുമാണ് ഇവരുടെ വിവാഹം വാർത്താ കോളങ്ങളിൽ നിറയാൻ കാരണമായത്.
വിവാഹ ശേഷം മാധ്യമങ്ങളിൽ വന്ന ചില തലക്കെട്ടുകളോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് എത്തിരിക്കുകയാണ് ഇപ്പോൾ ചെമ്പൻ വിനോദ്. വൈഫും ഞാനും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസമുണ്ട്. കല്യാണ ദിവസം ഒരു പ്രമുഖ മീഡിയ നൽകിയ തലക്കെട്ട് നാൽപ്പത്തിമൂന്നുകാരൻ ചെമ്പന് ഇരുപത്തിമൂന്നുകാരി മറിയം വധു എന്നാണ്.
വേറെ എന്തൊക്കെ ഹെഡ്ഡിങുകൾ അതിന് കൊടുക്കാമായിരുന്നു. അപ്പോൾ മീഡിയ തന്നെ അങ്ങനെ ആണ്. അത്തരം വാർത്തകൾ കേട്ടപ്പോൾ ഒന്നും തോന്നിയില്ല. എങ്ങനെയാണ് ഇവരുടെയൊക്കെ ലൈഫ് എന്റേതുമായി കണക്ടാകുന്നത്.
ഒരിക്കലും കണക്ടാകില്ല ഞാൻ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ചെമ്പന്റെ രണ്ടാം വിവാഹമെന്നോ, അല്ലെങ്കിൽ ചെമ്പൻ കല്യാണം കഴിച്ചുവെന്നോ അങ്ങനെ എന്തൊക്കെ കൊടുക്കാമായിരുന്നു. അപ്പോൾ ഒരു ജനതയ്ക്ക് കൊടുക്കേണ്ടത് എന്താണെന്ന് അവർക്ക് അറിയാം.
അപ്പോൾ ജനത അങ്ങനെയാണ്. അതുകൊണ്ട് ജനത അർഹിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഞാൻ ഉൾപ്പെടുന്ന ജനത അങ്ങനെയാണ്. ഇത് കാണുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറില്ല. കാരണം അതിന് ആഴത്തിലുള്ള അറിവ് വേണം. അത് എനിക്കില്ല.
എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. സൈക്കോളജിസ്റ്റാണ് ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം. അടുത്തിടെ ഇരുവരും മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.