ചുവപ്പ് പട്ടുടുത്ത് വധുവായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരൻ; അമ്പരന്ന് ആരാധകർ

16

നിവിൻ പോളി നായകനായ ‘പ്രേമ’ത്തിലെ മേരിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ് താരം. തന്റെ ഓരോ വിശേഷങ്ങളുമം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രമാണ് ഇത്തവണ ആരാധകരെ അമ്പരപ്പിച്ചത്.

ചുവപ്പ് സാരിയിൽ സ്വർഭരണവിഭൂഷിയായി വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. ഭരതനാട്യം നർത്തകി പല്ലവിയായയെത്തുന്ന താരത്തിന്റെ ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

Advertisements

അഥർവ്വ മുരളി നായകനായെത്തുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കന്നഡ ചിത്രമായ ‘നാടസാർവ്വബൊമ്മ’, തെലുങ്ക് ചിത്രമായ ‘രാക്ഷസുഡു’ എന്നിവയാണ് അനുപമയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.

Advertisement