മകളെ പാട്ട് പഠിപ്പിച്ചും മകൾക്കൊപ്പം പാട്ട് പാടിയും ആസ്വദിച്ചും ജോജു ജോർജ്; കിടുക്കാച്ചി വീഡിയോ വൈറൽ

23

1995ൽ മഴവിൽക്കൂടാരം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ജോജു ജോർജ്ജ് ആദ്യമായി മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽക്കൂടി ചെയ്തതിനുശേഷമാണ് ജോജുവിന് സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി അഭിനയിയ്ക്കാൻ കഴിഞ്ഞത്.

2014 ൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ രാജാധിരാജയിലെ ജോജു ചെയ്ത അയ്യപ്പൻ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ ജോജു മലയാള സിനിമയിലെ മുൻനിര നടന്മാരിലേയ്ക്ക് ഉയർന്നു. 2018ലെ സൂപ്പർഹിറ്റ് ചിത്രമായ ജോസഫിൽ നായകനായതൊടെ ജോജു ജോർജ്ജ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

Advertisements

ജോഷിയുടെ സംവിധാനത്തിൽ 2019 ൽ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ ജോജു അവതരിപ്പിച്ച കാട്ടാളൻ പൊറിഞ്ചു’ എന്ന നായക കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. അതേ സമയം 2015ൽ ദുൽഖർ സൽമാൻ നായകനായ ചാർലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ജോജു ജോർജ്ജ് നിർമ്മാതാവിന്റെ കുപ്പായവും അണിഞ്ഞിരുന്നു.

ഉദാഹരണം സുജാത, ജോസഫ്, ചോല എന്നീ ചിത്രങ്ങളും ജോജു നിർമ്മിച്ചവയാണ്. ജോസഫിലെ പണ്ടു പാടവരമ്പത്തിലൂടെ എന്ന ഗാനം പാടിയ്‌ക്കൊണ്ട് അദ്ദേഹം ഒരു ഗായകനെന്ന നിലയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ചോല എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും ജോജു നേടിയെടുത്ത.

അങ്ങനെ സിനിമയെ കണ്ടും അറിഞ്ഞും സ്‌നേഹിച്ചും മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് ജോജു ജോർജ്. വെള്ളിത്തിരയ്ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവമാണ് ജോജു. അതുകൊണ്ടുതന്നെ സിനിമാ വിശേഷങ്ങൾക്ക് പുറമെ താരത്തിന്റെ കുടുംബ വിശേഷങ്ങളും അറിയാനും കേൾക്കാനുമൊക്കെ ആരാധകർക്ക് ഇഷ്ടമാണ്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ജോജുവും മകൾ പാത്തുവും ചേർന്ന് പാടുന്ന പാട്ട്.
1991ൽ പുറത്തിറങ്ങിയ എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ആലാപനം തേടും തായ്മനം എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ജോജുവിന്റെ അരികിലിരുന്ന് മകൾ ആലപിക്കുന്നത്.

ഇടയ്ക്ക് മകൾക്ക് പാട്ടിന്റെ വരികൾ പാടികൊടുക്കുകയും പിന്നീട് ഇരുവരും ചേർന്ന് പാടുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാണ്. മൈ പാത്തു, ശ്രുതിയിടുമൊരു പെൺമനം എന്ന അടിക്കുറിപ്പോടെയാണ് ജോജു മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുമ്പ് പലതവണ ജോജുവിന്റെ മക്കൾ പാട്ടുപാടി അതിശയിപ്പിച്ചിട്ടുമുണ്ട്. പൂമുത്തോളെ എന്ന ഗാനവും ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം. എന്ന ഗാനവുമൊക്കെ അത്തരത്തിൽ പാടി ഏറെ ശ്രദ്ധ നേടിയിരുന്നു. അബ്ബയാണ് ജോജു ജോർജ്ജിന്റെ ഭാര്യ. അയാൻ, സാറ, ഇവാൻ. എന്നി മൂന്ന് മക്കളാണ് ജോജുവിനുള്ളത്.

Advertisement