കുട്ട വഞ്ചിയിൽ ഗ്ലാമറസ് ലുക്കിൽ നടി സാധിക വേണുഗോപാൽ, ഏറ്റെടുത്ത് ആരാധകർ, വൈറലായി ഫോട്ടോസ്

683

വളരെ പെട്ടെന്ന് തന്നെ സിനിമയിലും സീരിയലുകളിലും കൂടി മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത് താര സുന്ദരിയാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് പരമ്പരയായ പട്ടുസാരി എന്ന സീരിയലിലൂടെ ആണ് സാധിക വേണുഗോപാൽ ജനഹൃദയങ്ങളിൽ ഇടംനേടിയത്.

ഒരേ സമയം സാധിക ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും ഒരേപാലോ സജീവമായി നിൽക്കാൻ കഴിയുന്നു എന്നതാണ് സാധികയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിയിലെ ചെറിയ ഒരു ബ്രേക്കിന് ശേഷം മോഹൻലാൽ ചിത്രം ആയ ആറാട്ടിലൂടെ സിനിമയിൽ വീണ്ടും സജീവം ആയിരിക്കുകയാണ് സാധിക വേണുഗോപാൽ.

Advertisements

Also Read
‘ദളപതി 67’ ല്‍ വില്ലനായി സഞ്ജയ് ദത്ത്, ആവശ്യപ്പെട്ടത് വന്‍പ്രതിഫലം, ഞെട്ടി ആരാധകര്‍

അതേ സമയം സിനിമയിൽ ബ്രേക്ക് വന്നപ്പോൾ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് താരം ജോഷിയുടെ പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പൻ എന്ന ചിത്രത്തിലും സാധിക ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്തിരുന്നു.

നേരത്തെ മലയാളത്തിന്റെ മണിമുത്ത് കലാഭവൻ മണിക്കൊപ്പം അഭിനയിച്ച ഓർമ്മകൾ താരം സോഷ്യൽ മീഡിയയിൽ മുൻപ് പങ്കു വെച്ചിരുന്നു. എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായിക വേഷം കൈകാര്യം ചെയ്തത് സാധിക ആയിരുന്നു.

എനിക്ക് വളരെ ഫ്രീ ആയിരിക്കണം മോഡലിങ് ചെയ്യണം, ആങ്കറിങും സിനിമയും ചെയ്യണം. ഒരേ ഒരു കഥാപാത്രത്തിൽ മാത്രം നിലനിൽക്കുത്തിലും എനിക്ക് ഇഷ്ടം, വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമായ പുതിയ ഓരോ വേഷങ്ങളും കാര്യങ്ങളും ചെയ്യുന്നതിലാണ് എന്നാണ് സാധിക പറയുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സാധിക വേണുഗോപാൽ ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ്.

ഗ്ലാമർ ചിത്രങ്ങളിലൂടെ താരം പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സാധിക പതിവായി ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് വൈറലാകുന്നത്. കായലിന് നടുവിൽ കുട്ടവഞ്ചിയിൽ സാരിയിലുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്.

നിവ വാട്ടർവെയ്സ് എന്ന റിസോർട്ടിന് വേണ്ടിയിട്ടാണ് സാധിക ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. റോബിൻ തോമസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിവ വാട്ടർവെയ്‌സിന് വേണ്ടി നേരത്തേയും താരം ഫോട്ടോഷൂട്ട് ചെയ്തിരുന്നു. കായൽ തീരത്തെ ഒരു മരക്കൊമ്പിന് മുകളിൽ നിന്നുള്ള സാധികയുടെ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയതും റോബിൻ തോമസ് ആയിരുന്നു.

അഭിനയ രംഗത്ത് തന്റേതായ മികവ് പുലർത്തുന്നതോടൊപ്പം തന്നെ സാമൂഹിക കാര്യങ്ങളിലും വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുവാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അധികവും ഗ്ലാമർ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വിമർശനങ്ങളും സൈബർ ആ ക്ര മ ണങ്ങളും പലപ്പോഴും താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്.

Also Read
പ്രതീക്ഷിച്ചത് പ്രേക്ഷകര്‍ വെറുക്കുമെന്നായിരുന്നു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, കുടുംബവിളക്കില്‍ അനന്യയായി എത്തിയപ്പോഴുള്ള അനുഭവം പറഞ്ഞ് ഐശ്വര്യ

അതിനെല്ലാം താരം തക്കതായ മറുപടി കൊടുക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലവിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ താരം മുഖം നോക്കാതെ പറയുകയും ചെയ്യാറുണ്ട്.

Advertisement