ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു, അവർക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്: തന്നെ പരിഹസിച്ചവർക്ക് എതിരെ തുറന്നടിച്ച് സനൂഷ

213

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന സുന്ദരിയാണ് നടി സനൂഷ. നിരവധി സിനിമകളിൽ ബാലതാരമായി കൈയ്യടി നേടിയ താരം പിന്നീട് തമിഴിലും മലയാളത്തിലും ഒക്കെ നായികയായി തിളങ്ങി.

ഇപ്പോഴിതാ തന്റെ വിഷാദ രോഗത്തക്കുറിച്ചും താൻ അതിനെ അതിജീവിച്ചതിനെക്കുറിച്ചും സനൂഷ തന്റെ യൂട്യൂബ് ചാനലിൽ വ്ളോഗിലൂടെ പങ്കുവച്ചിരുന്നു. താൻ കടന്നു പോയ അവസ്ഥയെക്കുറിച്ച് നടി സനുഷ പങ്കുവെച്ച വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു.

Advertisements

നടിയുടെ ലേഖനത്തിന് താഴെ എത്തിയ പരിഹാസവും വിമർശനങ്ങളും നിറഞ്ഞ കമന്റുമായി ചിലർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കയാണ് സനൂഷ. ഈ കമന്റുകൾ ഇൻസ്റ്റഗ്രാമിൽ വീഡിയോ രൂപത്തിൽ പകർത്തിക്കൊണ്ടാണ് സനുഷ മറുപടി നൽകിയത്.

സനുഷ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയെ അധികരിച്ചായിരുന്നു ലേഖനം. എന്നെയും ഞാൻ നേരിട്ട പ്രശ്നത്തെയും കുറിച്ച് മനോരമയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് വന്ന കമൻ്റുകളാണ് ഞാൻ പങ്കുവയ്ക്കുന്നത്.

സമാന അവസ്ഥയിലൂടെ കടന്ന് പോകുന്ന മറ്റാർക്കെങ്കിലും പിന്തുണയാവും എന്ന് കരുതിയാണ് പോസ്റ്റ് ചെയ്തത്. എന്നാൽ മാനസിക സംഘർഷങ്ങളെ പറ്റി പറയുമ്പോൾ ചില വിഡ്ഢികൾ പെരുമാറുന്നത് ചൂണ്ടിക്കാട്ടുകയാണ് സനുഷ.

വീഡിയോയ്‌ക്കൊപ്പമുള്ള സനുഷയുടെ പോസ്റ്റിന്റെ പരിഭാഷ ഇങ്ങനെ:

ഇത്തരം കമന്റുകൾ കൊണ്ടാണ് ഇവർ പലരെയും നശിപ്പിക്കുന്നത്, മാനസികാവസ്ഥയെ പറ്റി തുറന്നു പറയുന്നവരോട് പെരുമാറുന്നത്. മാനസിക സംഘർഷങ്ങളെ കളങ്കമെന്ന തരത്തിൽ കാണുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗഖ്യം, സത്യം എന്നതിനേക്കാൾ കൂടുതൽ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താൽപ്പര്യം.

ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു. ബുദ്ധിയും ബോധവുമുണ്ട് എന്ന് അവർ കരുതുന്നെങ്കിൽ, അവർക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്നങ്ങൾ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്.

സഹായിക്കാൻ പറ്റിയില്ലെങ്കിൽ വിഡ്ഢിത്തം വിളമ്പാതിരിക്കുക സനുഷ കുറിപ്പിൽ പറയുന്നു. അതേ സമയം താരം പങ്കുവച്ച കുറിപ്പിനു താഴെ സനൂഷയെ പിന്തുണച്ചും നിരവധി ആരാധകർ എത്തുന്നുണ്ട്.

Advertisement