തന്റെ ഇഞ്ചി ഇടുപ്പഴകിന്റെയും ചർമ്മത്തിന്റെ തിളക്കത്തിന്റെയും പിന്നിലെ ഡയറ്റ് രഹസ്യങ്ങൾ പുറത്തുവിട്ട് അനുഷ്‌ക ഷെട്ടി

3359

പതിനാറ് വർഷമായി തെലുങ്ക് തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് അനുഷ്‌ക ഷെട്ടി. മികച്ച അഭിനയ മികവും ആകാര ഭംഗിയും കൊണ്ട് പ്രക്ഷകരുടെ പ്രീതി നേടിയെടുക്കുകയായിരുന്നു നടി. ബാഹുബലി സീരിസ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ, സിനിമാലോകത്തിന്റെ ദേവസേന കൂടിയാണ് അനുഷ്‌ക ഷെട്ടി.

ആയിരം കോടിക്ലബ്ബിൽ എത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അടക്കമുള്ള സിനിമകളിലൂടെയാണ് അനുഷ്‌ക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.മലയാളത്തിലും അനുഷ്‌കയ്ക്ക് ധാരാളം ആരാധകരുണ്ട്. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ താരം ഇതിനോടകം പല തരത്തിൽ ഉള്ള കഥാപാത്രങ്ങളിൽ കൂടി ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടികഴിഞ്ഞു.

Advertisements

നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ അനുഷ്‌കയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളത്. പലപ്പോഴും ചരിത്ര സിനിമകളിൽ അഭിനയിച്ചുകൊണ്ട് അസാമാന്യ പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അരുന്ധതി, രുദ്രമ്മ ദേവി, ബാഹുബലി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അനുഷ്‌കയെ എന്നും മറ്റുള്ള നായിക നടികളിൽ നിന്നും വ്യത്യസ്ത ആക്കിയിരുന്നു.

Also Read
മഞ്ജു വാര്യരുടെ നൃത്തം അമ്മമ്മയുടെ കൈയ്യിലിരുന്ന് ആസ്വദിച്ച് മീനാക്ഷി, പഴയ ചിത്രം വീണ്ടും വൈറൽ, ഇത്രയും സ്‌നേഹമുള്ള അമ്മയും മകളും എന്തിനാണ് വേർപിരിഞ്ഞതെന്ന് ആരാധകർ

വളരെ പെട്ടന്ന് തന്നെ അനുഷ്‌ക തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായിക നടിയായി മാറുകയായിരുന്നു.
തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള താരം കഥാപാത്ര മികവിനുവേണ്ടി എന്ത് കഷ്ടപ്പാടും ഏറ്റെടുക്കാനും തയ്യാറാണ്. ഇതിന്റെ വലിയൊരു തെളിവാണ് തെലുങ്കിൽ സൈസ് സീറോ എന്ന പേരിലും തമിഴിൽ ഇഞ്ചി ഇടുപ്പഴകി എന്ന പേരിലും റിലീസായ ചിത്രം.

ഈ ചിത്രത്തിനായി 20 കിലോ ഭാരമാണ് അനുഷ്‌ക വർധിപ്പിച്ചത്. യോഗ പരിശീലകയായിരുന്ന താരം കൃത്യനിഷ്ടമായ ജീവിതശൈലിയുടെ ഉടമകൂടിയാണ്. ഷൂട്ടിങ്ങ് ഷെഡ്യൂളുകൾക്കിടയിലും ശരീരത്തിന്റെ ജലാംശം നിർത്താൻ കരിക്കിൻ വെള്ളമാണ് അനുഷ്‌ക കുടിക്കാറുള്ളത്.

Also Read
എന്നോട് അങ്ങനെ ചെയ്തവരോട് ഒരിക്കലും ഞാൻ തിരിച്ച് അത് പോലെ ചെയ്തിട്ടില്ല, പിന്നെ ഞാനും അവരും തമ്മിൽ എന്ത് വ്യത്യാസം: വെളിപ്പെടുത്തലുമായി ജയസൂര്യ

അനുഷ്‌കയുടെ ചർമ്മത്തിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യവും ഇതാണ്. പച്ചക്കറികളുടെ രൂപത്തിൽ ഭക്ഷണത്തിൽ ഫൈബർ ആവശ്യത്തിന് ഉൾപ്പെടുത്താൻ അനുഷ്‌ക എപ്പോഴും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദഹനം മെച്ചപ്പെടുത്താനും ചയാപചയം വേഗത്തിലാക്കി ഭാരം കുറയ്ക്കാനും ദിവസവും രാത്രി എട്ട് മണിക്കുള്ളിൽ ഭക്ഷണം കഴിക്കാൻ താരം പ്രത്യേകം ശ്രദ്ധിക്കും.

അധികം എണ്ണ ചേർന്നതും സംസ്‌കരിച്ചതുമായ ഭക്ഷണവിഭവങ്ങളും അമിതമായ പഞ്ചസാരയും ഭക്ഷണത്തിൽ നിന്ന് അകറ്റി നിർത്തുന്ന അനുഷ്‌കയ്ക്ക് വീട്ടിൽ പാചകം ചെയ്യുന്ന ആഹാരത്തിനോടാണ് താൽപ്പര്യം.

Advertisement