Celebrities Entertainment

കരിയറിലും ജീവിതത്തിലും ഏറ്റവും കൂടുതൽ സ്വാധീനിച്ച പുരുഷൻ ആര്? പലരും പ്രതീക്ഷിച്ച ആ ഉത്തരം തന്നെ നൽകി മഞ്ജു വാര്യർ

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത് വർഷത്തിലേറെയായി വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടിയാക്കിയിരിക്കുന്നുതിന് പിന്നൽ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ തന്നെയാണ്.

ഇപ്പോഴിതാ ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷൻ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ മനസു തുറന്നത്. തന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ തന്റെ അച്ഛനാണെന്നാണ് മഞ്ജു പറയുന്നത്.

മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ

അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ അച്ഛനാണ്.

എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്നയാൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടന്ന് മഞ്ജു വാര്യർ വ്യക്തമാക്കി.

അതേ സമയം തന്റെ കരിയറിൽ ആദ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. ദ പ്രീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ മമ്മൂട്ടിക്ക് നായികയാവുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവിന്റെ പുറത്തിറങ്ങാനുള്ള പുതിയസിനിമ.

മാർച്ച് 26 ന് റിലീസാവേണ്ടിയിരുന്ന ചിത്രം കോവിഡ് ലോക് ഡൗണിനെ തൂടർന്ന് റിലീസ് തീയതി നീട്ടിയിരിക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ബോളിവുഡ് താരം സുനിൽഷെട്ടി, തമിഴ് സൂപ്പർതാരങ്ങളായ പ്രഭു, അർജുൻ തുടങ്ങി വലിയ ഒരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡ സിനിമ നിർമ്മിക്കുന്നത്. റീലിസിന് മുമ്പുതന്നെ 250 കോടി പ്രീ റിലീസ് ബിസിനസ് മരക്കാർ നേടിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.