ആശുപത്രിയിൽ ബോധമില്ലാതെ കിടന്നപ്പോഴും പ്രണവിന്റെ പേര് കേട്ട് ചാടി എഴുന്നേറ്റു, അത്രയ്ക്ക് ക്രഷായിരുന്നു എന്ന് കൃതിക, ഗായത്രിക്ക് ഭീഷണിയാകുമോ എന്ന് സോഷ്യൽ മീഡിയ

368

ജനപ്രിയ നടൻ ദീലീപ് നായകനായ വില്ലാളി വീരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് നടി പ്രദീപ്. പിന്നീട് മന്ദാരം, ആദി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഒടുവിലായി ആസിഫ് അലി നായകനായ കുഞ്ഞെൽദോ എന്ന ചിത്രത്തിലാണ് കൃതിക അഭിനയിച്ചത്.

നടി എന്നതിലുപരി അഭിനേത്രി, മോഡൽ, ഗായിക എന്നീ മേഖലകളിലും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവം കൃതിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Advertisements

ഒന്നിച്ചഭിനയിക്കുന്ന കാലത്ത് പ്രണവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. മലയാളത്തിന്റെ താരരാജാവ് മോഹൻലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം ആദിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യുവനടിയാണ് കൃതിക.

Also Read: ഒരു മാഫിയ പോലെയാണ് ആ 7 പേരിൽ ചിലർ പ്രവർത്തിക്കുന്നത്, എന്താണ് ചെയ്യേണ്ടതെന്ന് മോഹൻലാൽ എന്നോട് ചോദിച്ചു: ഷമ്മി തിലകൻ

കൃതികയുടെ വാക്കുകൾ ഇങ്ങനെ:

ആ സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പക്ഷേ പുള്ളിയോട് ആ കാര്യം പറഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ഒരു ഇൻസിഡന്റ് ഉണ്ടായി. പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്‌ബോൾ എനിക്ക് അപ്പന്റിക്സിന്റെ ഓപ്പറേഷൻ നടത്തി. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷനിൽ തന്നെയായത് കൊണ്ട് ഒരു ബോധവുമില്ല.

അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട് ദേ, പ്രണവ് മോഹൻലാൽ വന്നിട്ടുണ്ട് നോക്കാൻ പറഞ്ഞു. ആ സമയത്ത് ഞാൻ ചാടി ഒരു എഴുന്നേൽക്കൽ ആയിരുന്നു. കാരണം ആ സമയത്ത് അത്രയും ക്രഷ് തോന്നി. പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ് വളരെ പാവമാണ്. എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന മുഖമാണ്.

നന്നായി ഗിത്താർ വായിക്കും. മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തമായ സ്വഭാവമാണെന്ന് പറയാം. അന്നേരം ചെറിയൊരു ഇഷ്ടം തോന്നുന്നത് സ്വഭാവികമാണല്ലോ എന്ന് കൃതിക ചോദിക്കുന്നു. അന്നേരം ചേച്ചി എന്നോട് പറ്റിക്കാൻ പറഞ്ഞതാണ്. ബോധം പോലും ഇല്ലായിരുന്ന താൻ പ്രണവ് മോഹൻലാൽ എന്ന പേര് കേട്ടതോടെ ചാടി എഴുന്നേൽക്കുകയായിരുന്നു എന്നും കൃതിക പറയുന്നു.

അതേ സമയം കൃതികയേയും ട്രോളി സോഷ്യൽ മീഡിയയിൽ ആരാധകരും രംഗത്തെത്തി. ഗായത്രിക്ക് പറ്റിയ എതിരാളി തന്നെ എന്ന് തുടങ്ങിയ ട്രോളുകളും താരത്തിന് നേരെ ഉയരുന്നുണ്ട്. ഗായത്രി സുരേഷും മുൻപ്, പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയായിരുന്നു.

ഇതാരാണാവോ യുദ്ധഭൂമിയിലേക്ക് പുതിയ ഒരു ഭടൻ. ഇവൾ ഗായത്രിക്ക് ഭീഷണിയാകുമെന്നാ തോന്നുന്നേ, ഇനീപ്പോ ആശുപത്രികളിൽ ബോധം ഇല്ലാതെ കിടക്കുന്നവരുടെ മുന്നിൽ ചെന്ന് പ്രണവിന്റെ പേര് പറഞ്ഞ ചാടി എണീറ്റ് ആശുപത്രി വരാന്തയിൽ കൂടെ ഓടുമായിരിക്കും അല്ലെ? ചാടി എണീറ്റ് ഹോസ്പിറ്റലിന് ചുറ്റും നാല് റൗണ്ട് ഓടി എന്ന് കൂടി വേണാർന്നു ഇങ്ങനെ പോകുന്നു കമന്റുകൾ.

Also Read: മോങ്ങിനി എന്നും ബാലാമണി എന്നും വിളിച്ച് നിങ്ങൾ എന്നെ കളിയാക്കി; ബിഗ് ബോസിലേക്ക് നല്ല വസ്ത്രം വാങ്ങാൻ പണമുണ്ടായിരുന്നില്ല, നല്ല വസ്ത്രം ധരിച്ച് നടക്കാൻ എനിക്കും ആഗ്രഹമില്ലേ, കണ്ണീരോടെ ശാലിനി

മോഹൻലാലിന്റെ ഒരു വലിയ ആരാധിക കൂടിയാണ് താൻ എന്നും കൃതിക പറയുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട്, എം. പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താം വളവ് എന്നിവയാണ് കൃതികയുടെ ഏറ്റവും പുതിയ സിനിമകൾ. കുഞ്ഞെൽദോ, ആമി, മോഹൻലാൽ, മന്ദാരം, കൂതാശ എന്നീ സിനിമകളിലും കൃതിക അഭിനയിച്ചിട്ടുണ്ട്.

Advertisement