മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയ്യാ ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഏറ്റവും സേഫ് ആയ ഗെയിം കളിക്കുന്ന താരം എന്ന പേര് പലപ്പോഴും കേട്ടിട്ടുല്ല താരമാണ് ധന്യ മേരി വർഗീസ്. അടികൾക്കോ ബഹളങ്ങൾക്കോ ധന്യയെ കിട്ടാറില്ല. എന്നാൽ ഇന്നിതാ ധന്യയും പൊട്ടിത്തെറിച്ചിരിക്കുകയാണ്.
മോണിംഗ് ആക്ടിവിറ്റിക്കിടെ റിയാസുമായാണ് ധന്യ കോർത്തത്. ഫൈനലിൽ എത്താൻ താൻ ആഗ്രഹിക്കാത്ത മൂന്ന് പേരെ പറയുക എന്നതായിരുന്നു ടാസ്ക്. ടാസ്കിന്റെ ഭാഗമായ റിയാസ് പറഞ്ഞ പേരുകൾ ലക്ഷ്മി പ്രിയ, ധന്യ, വിനയ് എന്നിവരുടേത് ആയിരുന്നു. ലക്ഷ്മി, തെറ്റായ സന്ദേശം നൽകുന്നു.
വേദനിപ്പിക്കുന്ന പല കാര്യങ്ങളും പറഞ്ഞു. പുറത്തുള്ളൊരു കമ്യൂണിറ്റിയേയും വേദനിപ്പിക്കുന്നുണ്ട് എന്നുമായിരുന്നു റിയാസ് പറഞ്ഞത്. രണ്ടാമത്തെ ആൾ ധന്യ മേരി വർഗീസ് ഞങ്ങൾ ഒന്നാം ദിവസം മുതൽ ഇമോഷണൽ സ്ട്രഗിൾ അനുഭവിച്ചെന്ന് പറഞ്ഞു. അങ്ങനെയല്ല, എത്ര കിട്ടുന്ന എങ്ങനെ അനുഭവിക്കുന്നു എന്നനുസരിച്ചിരിക്കും.
ദിവസങ്ങളുടെ എണ്ണം നോക്കിയല്ലെന്ന് റിയാസ് ധന്യയോട് പറഞ്ഞു. ധന്യയെ നോമിനേറ്റ് ചെയ്യാത്തത് ധന്യ നിലപാടുകൾ ശക്തമായി സംസാരിക്കാത്തത് കൊണ്ടാകാം എന്ന് റിയാസ് പറഞ്ഞു. ഇതോടെ ധന്യ പ്രതികരിക്കുകയായിരുന്നു. എന്ത് നിലപാടാണ് പറയാത്തതെന്ന് ധന്യ ചോദിച്ചു. ഫൈനലിൽ വരാൻ ആഗ്രഹമില്ലാത്തവരെ പറയാൻ പറഞ്ഞപ്പോൾ വൈൽഡ് കാർഡ് രണ്ട് പേരും റോൺസണും.
അത് കഴിഞ്ഞൊരു സോറിയും ആണ് ധന്യ പറഞ്ഞതെന്നും റിയാസ് ചൂണ്ടിക്കാണിച്ചു. റിയാസിന് റിയാസിന്റെ അഭിപ്രായം പറയാം. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. റിയാസ് ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാനല്ല ഞാൻ വന്നത്. എനിക്ക് നിലപാടില്ല എന്ന് പറഞ്ഞ് കളിയാക്കരുത്. വന്നത് മുതൽ കേൾക്കുന്നതെന്ന് ധന്യ തിരിച്ചടിച്ചു.
റിയാസ് ഒരു ടീമിനെ മാത്രം കളിയാക്കുന്നു. റോബിനെയും ലക്ഷ്മിപ്രിയേയും ദിൽഷയേയും കളിയാക്കുന്നു. ഇതിനാണോ പ്രേക്ഷകർ നിനക്ക് വോട്ട് ചെയ്യേണ്ടത്, ഇതാണോ നൂറാം ദിവസം ഫിനാലെയിൽ തെളിയിക്കാൻ നിൽക്കുന്നതെന്ന് ധന്യ ചോദിച്ചു. ഈ അടിയാണോ നീ ആഗ്രഹിക്കുന്നത്. ഇതാണോ നിലപാട് എന്ന് ധന്യ ചോദിച്ചു.
എന്നും കോഴിപ്പോരാണ് ഉണ്ടാക്കുന്നത്. സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് റിയാസ് പറഞ്ഞത്. പ്രകോപിതയായ ധന്യയോട് റിയാസ് പറയുന്നത് അവന്റെ പോയിന്റ് ഓഫ് വ്യൂവാണെന്ന് സൂരജ് പറഞ്ഞു. താൻ സംസാരിക്കുന്നതിനിടെ ധന്യ സൂരജിനോട് സംസാരിക്കാൻ ആരംഭിച്ചതോടെ ലെറ്റ് മീ ടോക്ക് ഹണി എന്ന് റിയാസ് ധന്യയോട് പറഞ്ഞു.
ഇതോടെ ധന്യ ദേഷ്യപ്പെടുകയായിരുന്നു. എന്നെ ഹണീ എന്ന് വിളിക്കരുത്, മേലാൽ എന്നെ ഹണിയെന്ന് വിളിച്ചാലുണ്ടല്ലോ? എന്ന് ധന്യ ദേഷ്യപ്പെട്ടു. റിയാസിന് ശരിയെന്ന് തോന്നുന്നത് നിലപാടും ബാക്കിയുള്ളവർക്ക് തോന്നുന്നത് നിലപാടില്ലായ്മയും എന്നാണോ? എന്ന് ധന്യ ചോദിച്ചു.
ധന്യ ഇപ്പോൾ ചെറിയ കാര്യങ്ങളെ വീർപ്പിച്ച് കാണിക്കുന്നത് നോമിനേഷനിൽ വന്നത് കൊണ്ടാണെന്നായി റിയാസ്. നിനക്ക് നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാം എന്ന് കരുതരുതെന്ന് ധന്യ പറഞ്ഞു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വന്ന ധന്യ ഞാൻ വീട്ടിൽ പോയാൽ ഇവനോട് എന്തുകൊണ്ട് മറുപടി പറഞ്ഞില്ലെന്ന് നാട്ടുകാർ എന്നോട് ചോദിക്കും.
അതുകൊണ്ട് പറയുകയാണെന്ന് പറഞ്ഞു. ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചിരുന്നു വീട്ടിൽ ചെല്ലുമ്പോൾ ഇച്ചായൻ ചോദിക്കില്ലേയെന്ന് അതുകൊണ്ടാണെന്നും ധന്യ പറഞ്ഞു. ഇവൻ ഒരിക്കൽ തമാശയായി പറഞ്ഞു കല്യാണം കഴിഞ്ഞിട്ട് ജോൺ ചേട്ടനെയല്ലാതെ വേറെയാരേയും വളച്ചില്ലേയെന്ന്, നിങ്ങളെല്ലാവരും കേട്ട കാര്യമാണല്ലോ.
ഞാനത് തമാശയ്ക്ക് വിട്ട് കളഞ്ഞതായിരുന്നു, പക്ഷെ വീട്ടിൽ ചെല്ലുമ്പോൾ ചോദിക്കും അതുകൊണ്ട് പറയുകയാണ് നിനക്ക് നാവുണ്ടെന്ന് കരുതി എന്ത് പറഞ്ഞും വീട്ടിൽ പോകാനുള്ളതല്ലെന്ന് പറഞ്ഞ ശേഷം ധന്യ പോയി ഇരുന്നു.