മാലിക്കിലെ ഫഹദിന്റെ മേക്കോവറിനായി ഉപയോഗിച്ചത് ഫാസിലിന്റെ ഉപ്പയുടെ റഫറൻസ്, അലി ഇക്കയുടെ കിടുലുക്ക് വന്നത് ഇങ്ങനെ

53

കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത് കൊണ്ട് മുന്നേറുന്ന ചിത്രമാണ് മാലിക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ എത്തുന്നത്.

ടേക്ക് ഓഫ്, സീ യു സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്തു എന്നത് കൊണ്ടും അതുപോലെ ഫഹദ് ഫാസിൽ നായക വേഷം ചെയ്യുന്നു എന്നത് കൊണ്ടും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മാലിക്.

Advertisements

More Articles
പുറത്തുവന്ന വാർത്തകൾ ഒന്നും സത്യമല്ല, കൈലാസനാഥൻ പരമ്പരിലെ പാർവതിയായി എത്തിയ നടിക്ക് സംഭവിച്ചത് ഇതാണ്

വമ്പൻ ബഡ്ജറ്റിൽ ആന്റോ ജോസഫ് നിർമ്മിച്ച ഈ ചിത്രം അതിന്റെ വലിയ ക്യാൻവാസ് കൊണ്ട് കൂടിയാണ് പ്രേക്ഷകരെ ഇത്രയധികം ആകർഷിച്ചത്. ചിത്രത്തിന് വേണ്ടി ഫഹദ് നടത്തിയ ശാരീരിക മാറ്റങ്ങളും അതുപോലെ ചിത്രത്തിന്റെ പ്രമേയവും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്

ഫഹദ് ഫാസിലിന്റെ 25 മുതൽ 57 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. മലിക്കിലെ ഫഹദ് ഫാസിലിന്റെ മേക്കോവറിനായി ഏറെ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് സംവിധായകൻ മഹേഷ് നാ രായണൻ പറയുന്നത്.

ഫഹദ് തന്റെ പ്രായം വിട്ടുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. ഫഹദ് ഫാസിലിന്റെ ഉപ്പൂപ്പയുടെ (സംവിധായകൻ ഫാസിലിന്റെ പിതാവ്) റഫറൻസാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിക്ക് സംവിധായകൻ നൽകിയത്.

More Articles
തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

പ്രായം ആകും തോറും മെലിയുന്ന പ്രകൃതമാണ് ഫാസിലിന്റെ കുടുംബത്തിലുള്ളവർക്ക്. അങ്ങനെയാണ് ഫഹദിന്റെ കഥാപാത്രവും പ്രായമായപ്പോൾ കൂടുതൽ മെലിഞ്ഞ പോലെ ആക്കിയതെന്നും സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. സിനിമയിൽ ഫഹദിന്റെ വിവിധ ഗെറ്റുപ്പകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേ സമയം ഫഹദ് ഫാസിൽ എന്ന നടന്റെ പ്രകടനത്തിൽ ഊന്നിയാണ് പ്രധാനമായും ഈ ചിത്രം സഞ്ചരിക്കുന്നത്. സുലൈമാൻ എന്ന അലി ഇക്കയുടെ യൗവ്വനകാലവും അതിനു ശേഷം ആ മനുഷ്യന്റെ വാർധക്യവുമെല്ലാം മനോഹരമായി തന്നെ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

Advertisement