ആരാധകർക്കൊപ്പം സെൽഫി, ബൈപാസിൽ ജോഗിംങ്ങ്; സ്നേഹം പകർന്ന് അമ്പരപ്പിച്ച് അമീർ ഖാൻ ചങ്ങനാശ്ശേരിയിൽ

32

ആരാധകർക്ക് ആവേശം പകർന്ന് ഇന്ത്യൻ സൂപ്പർ താരം ആമിർ ഖാൻ ചങ്ങനാശേരിയിൽ എത്തി.പുതിയ ചിത്രമായ ലാൽ സിങ്ങ് ഛദ്ദയുടെ രണ്ട് ദിവസത്തെ മൂന്നാറിലെ ഷൂട്ടിംങ്ങിന് എത്തിയ താരം മൂന്നാറിൽ നിന്ന് കൊല്ലത്തിന് പോകുന്നതിനിടയിലാണ് ചങ്ങനാശേരി ളായിക്കാട് ബൈപാസിൽ തിങ്കളാഴ്ച വൈകുന്നേരം അംഗരക്ഷകരോടൊപ്പം തെരുവോരത്ത് ജോഗിങ്ങ് നടത്തിയത്.

പ്രിയ താരത്തെ തിരിച്ചറിഞ്ഞതോടെ റോഡിന് ഇരുവശവും ആരാധകർ എത്തി. മെബൈലിൽ ചിത്രം പകർത്തിയും, ആരാധകർക്കൊപ്പം നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്തു. പാല ത്ര ളായിക്കാട് ബൈപാസിൽ കുറെ ദൂരം ഓടിയ താരം ആരാധക എണ്ണം വർദ്ധിച്ചതോടെ കാറിൽ കയറി കൊല്ലത്തേക്ക് യാത്ര തുടർന്നു.

Advertisements

ഇതിനിടയിൽ തന്നെ വാഹനത്തെ പിൻതുടർന്നെത്തിയ രണ്ട് വിദ്യാർത്ഥിനികൾക്ക് കാറിൽ ഇരുന്ന് അവരുടെ മൊബൈലിൽ സെൽഫി എടുത്ത് നല്കിയതും ആരാധകർക്ക് ആവേശമായി. കൈ ഉയർത്തി വീശിയും ,ആമീർ ജീ എന്ന് നീട്ടി വിളിച്ചവർക്ക് അഭിവാദ്യം അർപ്പിച്ചും താരം മുന്നോട്ട് നീങ്ങി. ചങ്ങനാശേരി ബൈപാസ് റോഡിന്റെ സൗന്ദര്യം ഏറെ ഇഷ്ടപ്പെട്ടതായി അമീറിനൊപ്പമുള്ളവർ പറഞ്ഞു.

ടോം ഹാംഗ് സിന്റ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപീന്റെ ഹിന്ദി റീമേക്കായാണ് ആമിറിന്റെ പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദ ഒരുങ്ങുന്നത്. ഇതിന്റെ ചിത്രീകരണം കേരളത്തിൽ മൂന്നാർ അടക്കം ആണ് ഷൂട്ടിംങ്ങ് തീരുമാനിച്ചിട്ടുള്ളത്. ആറു ഓസ്കാർ അടക്കം നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ഫോറസ്റ്റ് ഗംപ് ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആമീർ ഹിന്ദിയിലേക്ക് മൊഴി മാറ്റുന്നത്. ആ മീറിന് നായകനാക്കി അദ്വൈദ് ചന്ദ്രൻ ആണ് സിനിമ ഒരുക്കുന്നത്.

വിയ കോം 18 മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമീറും ,കിരൺ റാവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഈ മാസം 25 ന് ചിത്രം തീയറ്ററുകളിൽ എത്തും.മൂന്നാർ ,ചൊക്കനൂർ, വട്ടക്കാട് മലനിരകളുടെ അടിവാരത്താണ് രണ്ട് ദിവസത്തെ ഷൂട്ടീംങ്ങ് നടന്നത്.

Advertisement