ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ‘റാം’: ആറു രാഷ്ട്രങ്ങളിലായി ചിത്രീകരണം തുടങ്ങുന്നു

14

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ നടന്ന പൂജ ചടങ്ങില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റാം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. തൃഷ നായികയായി എത്തുന്ന ചിത്രത്തിന് 6 രാഷ്ട്രങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടെന്നാണ് വിവരം.

മാസ് സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാണ് ഇതെങ്കിലും റിയലിസ്റ്റിക് സ്വഭാവത്തിലാണ് ആക്ഷന്‍ ചിത്രീകരിക്കുക എന്ന് ജീത്തു ജോസഫ് പറയുന്നു. അതിമാനുഷ ഘടകങ്ങളുള്ള കഥാപാത്രമല്ല മോഹന്‍ലാല്‍ ചെയ്യുന്നതെന്നും ഇസ്താംബൂള്‍, ലണ്ടന്‍,കെയ്‌റോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഷൂട്ടിംഗിനായി നിശ്ചയിച്ചിട്ടുണ്ടെന്നും ജീത്തു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
2020 ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

Advertisements

നേരത്തേ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ എത്തിയ തൃഷ പല അഭിമുഖങ്ങളിലും മോഹന്‍ലാലിനോടുള്ള ആരാധന തുറന്നു പറഞ്ഞിട്ടുണ്ട്. ഇമോഷ്ണല്‍ ഡ്രാമ സ്വഭാവത്തിലാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ത്രില്ലര്‍ ഘടകങ്ങളും ഉണ്ടാകും. രമേഷ് പി പിള്ളയും സുധന്‍ എസ് പിള്ളയും ചേര്‍ന്ന് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement