Celebrities Entertainment

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ടി അനുസിത്താര: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് അനുസിത്താരയുടെ ആകർഷണീയത. മലയാളി സ്ത്രീയുടെ നേർകാഴ്ചയായി പുരുഷന്മാർ ആരാധിക്കുന്ന നടി കൂടിയാണ് ഇവർ. ഇപ്പോൾ മലയാള സിനിമയിലും അനുസിത്താരക്ക് ആരാധകർ ഉണ്ടെന്നു വ്യക്തമാകുകയാണ്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ടി അ​നു സി​ത്താ​ര​യാ​ണെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഒ​രു എ​ഫ്.​എം റേ​ഡി​യോ​യി​ൽ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​വേ​യാ​ണ് അ​നു സി​ത്താ​ര​യെ​പ്പ​റ്റി​യു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യം ഉ​ണ്ണി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​ക്കാ​ര്യം അ​നു​വി​നോ​ട് നേ​രി​ട്ടു പ​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​തി​ന്‍റെ ആ​വ​ശ്യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. മാ​മാ​ങ്ക​ത്തി​ലെ സ​ഹ​താ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ അ​നു സി​ത്താ​ര​യെ പ്ര​ശം​സി​ച്ച​ത്. മ​ല​യാ​ളിത്തവും ഓ​മ​ന​ത്ത​വും ഒ​ന്നു ചേ​ർ​ന്ന സൗ​ന്ദ​ര്യ​മാ​യി​രു​ന്നു മാ​മാ​ങ്ക​ത്തി​ൽ അ​നു സി​ത്താ​ര​യ്ക്കെ​ന്ന് ഉ​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​മാ​ങ്ക​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ.

മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് അനു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആ ചിത്രത്തിലെ വൈകാരിക രംഗങ്ങൾ അവതരിപ്പിക്കാൻ തനിക്ക് പ്രയാസായിരുന്നെന്നാണ് താരം പറഞ്ഞിരുന്നത്.

കുറച്ചേയുള്ളായിരുന്നുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ടായിരുന്നു. പഴയ കാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്താണെന്നാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഭർത്താക്കന്മാർ ചാവേറായി പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമെ കാട്ടാതെ പിടിച്ച് നിൽക്കണം.

പൊതുവെ വളരെ പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’ അനുസിത്താര പറഞ്ഞു.വളരെയധികം ബുദ്ധിമുട്ടിയാണ് കഥാപാത്രത്തിലെത്തിയതെന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു.

ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക്എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഉണ്ണി മുകുന്ദൻ. ‘മാമാങ്ക’ത്തിനായി ഒരുക്കിയ ശരീരം ത്യജിച്ച് കുടവയർ ചാടിയ ലുക്കിലാണ് നടൻ ഈ ചിത്രത്തിൽ എത്തുന്നത്.