മദ്യപാന ശീലം ഉണ്ടായിരുന്നു, ഷോപ്പിംഗ് ഹോളിക്കായിരുന്നു, ഒരുവട്ടം ഇട്ട ഡ്രസ്സ് പിന്നീട് ഇടില്ല: ഐശ്വര്യ പണമല്ലാം തീർത്തത് ധൂർത്തടിച്ചും മദ്യപിച്ചും

4810

മലയാളം ആടക്കമുള്ള തെന്നിന്ത്യൻ സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താരമാണ് ഐശ്വര്യ ഭാസ്‌കർ. പഴയ കാല സൂപ്പർ നടിയായിരുന്നു അമ്മ ലക്ഷ്മി നിർമ്മിച്ച ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു.

അമ്മയെ പോലെ തന്നെ ഭാഷ വ്യത്യാസമില്ലാതെ സിനിമയിൽ സാന്നിധ്യം അറിയിക്കാൻ ഐശ്വര്യയ്ക്കും കഴിഞ്ഞിരുന്നുു. ഉപരി പഠനത്തിനായ വിദേശത്ത് പോകാൻ ഇരിക്കുമ്പോഴാണ് ഐശ്വര്യയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. ഒരുപരീക്ഷണത്തിന് വേണ്ടി സിനിമ ചെയ്തത് അവസാനം താരത്തിന്റെ കരിയറായി മാറുക ആയിരുന്നു.

Advertisements

ഒളിയമ്പുകൾ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. ജാക്ക്‌പോട്ട്, ബട്ടർഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാർജ ടു ഷാർജ, പ്രജ, നോട്ട്ബുക്ക് തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

സീരിയൽ രംഗത്തും ഐശ്വര്യ സജീവമാണ്. മലയാളം, തെലുങ്ക്, തമിഴ് പരമ്പരകളിലെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്ത് ചെമ്പരത്തിയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാളം പരമ്പര.

അതേ സമയം സിനിമ പോലെയായിരുന്നില്ല ഐശ്വര്യ ഭാസ്‌കരന്റെ ജീവിതം. അടുത്തിടെ ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ സിനിമയ്ക്ക് അപ്പുറത്തെ തന്റെ ജീവിതത്തെ കുറിച്ച് ഐശ്വര്യ തുറന്ന് പറഞ്ഞതാണ് മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു.

സിനിമയിൽ ചെയ്തിരുന്ന കഥാപാത്രങ്ങളെ പോലെ സമ്പന്നതയിൽ ആയിരുന്നില്ല നടിയുടെ ജീവിതം. ഇപ്പോൾ സോപ്പ് വിറ്റും ചെറിയ തൊഴിലുകൾ ചെയ്തുമാണ് ഐശ്വര്യ ഭാസ്‌ക്രൻ ജീവിക്കുന്നത്. ഇത് ഏറെ അഭിമാനത്തോടെ ആയാണ് നടി വെളിപ്പെടുത്തിയത്.

ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ നിറഞ്ഞു നിന്ന ഐശ്വര്യയയ്ക്ക് പെട്ടെന്ന് ഇത് എന്ത് സംഭവിച്ചു എന്നാണ് ആരാധകർ ഞെട്ടലോടെ തിരക്കിയത്. ഇപ്പോഴിത സാമ്പത്തിക ഞെരുക്കം ഉണ്ടായയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഐശ്വര്യ ഭാസ്‌കരൻ. തമിഴ് മാധ്യമം ആയ ഗലാ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഐശ്വര്യ ഭാസ്‌കരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ നിന്നൂം അധികം ഒന്നും സമ്പാദിച്ചിട്ടില്ല എന്നാണ് ഐശ്വര്യ ഭാസ്‌കരൻ പറയുന്നത്. ആകെ മൂന്ന് വർഷമാണ് കരിയറിൽ തിളങ്ങിയത്. സിനിമയിൽ ക്ലിക്കായി വന്നപ്പോഴേയ്ക്കും വിവാഹം കഴിഞ്ഞു. പിന്നെ മൂന്ന് വർഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. അപ്പോഴേയ്ക്കും തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങളായി. നയൻതാരയെ പോലെ ഗംഭീരറോളുകളൊന്നും നമുക്ക് ലഭിച്ചിരുന്നില്ല. തിരിച്ച് വന്നതിന് ശേഷവും മൂന്ന് വർഷത്തിന് ശേഷമാണ് ഒരു സിനിമ ലഭിച്ചത്.

Also Read
ആറൻമുളയിൽ 16കാരിയെ ഗർഭിണിയാക്കിയ 17 കാരൻ പിടിയിൽ, 4 വർഷത്തോളം പയ്യൻ പെൺകുട്ടിയെ ലൈം ഗി ക മാ യി ഉപയോഗിച്ചു, ഇരുവരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾ

അങ്ങനെയുളള സാഹചര്യത്തിൽ എങ്ങനെ സമ്പാദിച്ച് വയ്ക്കാനാണ്. അന്ന് നേടിയതെല്ലാം അപ്പോൾ തന്നെ തീർന്ന് പോയി. മ ദ്യ പി ച്ചും ധൂർത്തടിച്ചുമല്ല സമ്പാദ്യം നഷ്ടപ്പെട്ടത്. മദ്യപാന ശീലം തനിക്കുണ്ടായിരുന്നു. പക്ഷെ പണം പോയത അങ്ങനെയല്ല. എന്റെ ആവശ്യങ്ങൾക്ക് വേണ്ടി തന്നെയാണ് പണം ചെലവാക്കിയത്. എന്റെ മകൾക്ക് ജീവിതത്തിൽ നല്ലത് നൽകണം എന്നായിരുന്നു എന്റെ ചിന്ത.

കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ക്യൻസറായിരുന്നു ഞാനാണ് നോക്കിയത്. നല്ല കാലത്ത് ഞാൻ ഷോപ്പിംഗ് ഹോളിക്കായിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ. ഒരിക്കൽ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോൾ തന്നെ ഫോട്ടോകൾ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും എന്നും ഐശ്വര്യ പറയുന്നു. ഇപ്പോൾ സോപ്പ് വിൽപ്പനയ്ക്ക് പുറമേ യൂട്യൂബിൽ നിന്നും ഇപ്പോൾ വരുമാനം ലഭിക്കുന്നുണ്ട്.

പക്ഷെ അത് കൃത്യമായി ലഭിക്കാറില്ല. മകൾക്കും അമ്മയ്ക്കും ഭാരമാവരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് അവരോട് പോയി കഷ്ടപ്പാടുകൾ പറയാറില്ല. ഞാൻ പൊരുതി ജീവിക്കുന്നതിനാൽ മകൾക്ക് എന്നെ കുറിച്ച് അഭിമാനമാണെന്നും ഐശ്വര്യ ഭാസ്‌കരൻ പറയുന്നു.

Also Read; മിസ്റ്റർ ബട്‌ലറിൽ ദിലീപിന്റെ നായികയായി എത്തിയ ബാഗ്ലൂർ സുന്ദരിയെ ഓർമ്മയില്ലേ, താരത്തിന്റെ ജീവിതം ഇപ്പോൾ എങ്ങനെ ആണെന്നറിയാമോ

Advertisement