അവന്റെ മ ര ണശേഷം ഒരു ശൂന്യത ആയിരുന്നു, ഇപ്പോൾ ഞാൻ ആ വീട്ടിലേക്ക് പോകാറില്ല; ഓട്ടോഗ്രാഫിലെ ശരത്തിന്റെ മ ര ണം ഉണ്ടാക്കിയ വേദയെ കുറിച്ച് സീരിയൽ താരം രഞ്ജിത്

1663

മിനിസ്‌ക്രീൻ സീരിയൽ ആരാധകരായ കുടുംബ പ്രേക്ഷകർക്ക് മുന്നിലേക്ക് നിരന്തരം സൂപ്പർ ഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ ഏറ്റവും കൂടുതൽ ജന പ്രീതി നേടിയ പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്.

2009ൽ ആയിരുന്നു ആയിരുന്നു അഞ്ച് വിദ്യാർഥികളുടെ കഥ പറഞ്ഞ പാരമ്പര ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചത്. പരമ്പരയുടെ തുടക്കം മുതൽ അവസാനം വരെ നിരവധി പ്രേക്ഷകരെ ഓട്ടോഗ്രാഫ് സീരിയൽ സ്വന്തമാക്കിയിരുന്നു.

Advertisements

പ്രേക്ഷകരിൽ ഏറെയും യൂത്ത് ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പരമ്പരയുടെ സംപ്രേക്ഷണം അവസാനിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും ഓട്ടോഗ്രാഫിന് ആരാധകരുണ്ട്. ശാലിൻ സോയ, സോണിയ, രഞ്ജിത്ത് രാജ്, ശരത് കുമാർ, അംബരീഷ് തുടങ്ങിയവരായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Also Read
അവസരത്തിനായി കിടക്ക പങ്കിട്ടാലും ചില സംവിധായകർ പിറ്റേ ദിവസം കണ്ട ഭാവം നടിക്കില്ല; വെളിപ്പെടുത്തലുമായി ഇലിയാണ ഡിക്രൂസ്

ഫൈവ് ഫിംഗേഴ്‌സ് എന്ന് അറിയപ്പെട്ട അഞ്ചു സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവും അവർക്ക് ഇടയിലെ ചെറിയ വഴക്കുകളും സ്‌കൂൾ കാലഘട്ടത്തിലെ അതി മനോഹരമായ നിമിഷങ്ങളും എല്ലാം ആയിരുന്നു ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ പലരും ഇന്ന് സിനിമാ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്.

ഓട്ടോഗ്രാഫിൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രഞ്ജിത്ത് രാജ് ആയിരുന്നു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കവേ ഓട്ടോഗ്രാഫ് പരമ്പരയെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും രഞ്ജിത് സംസാരിച്ചിരുന്നു. കൂട്ടത്തിൽ ഓട്ടോഗ്രാഫിൽ ഒപ്പം അഭിനയിച്ച അന്തരിച്ച നടൻ ശരത്തിനെ കുറിച്ചുള്ള ഓർമകളും രഞ്ജിത്ത് പങ്കുവെച്ചിരുന്നു.

ശരത്ത് തനിക്ക് നല്ല കൂട്ടുകാരനായിരുന്നു അവന്റെ മരണം എനിക്ക് വലിയ ആഘാതമായിരുന്നു നൽകിയതെന്നും രഞ്ജിത്ത് പറയുന്നു. എന്ത് ആവിശ്യത്തിന് എറണാകുളത്ത് എത്തിയാലും അവന്റെ വീട്ടിൽ കയറി കണ്ട് എല്ലാവരോടും സംസാരിച്ച ശേഷം മാത്രമെ ഞാൻ തിരികെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ എന്നും രഞ്ജിത് പറഞ്ഞു.

Also Read
എനിക്ക് പതിനെട്ട് വയസ്സായപ്പോൾ അമ്മ വീണ്ടും ഗർഭിണി, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നടി മഡോണ സെബാസ്റ്റ്യൻ

അവന്റെ മ ര ണശേഷം ഒരു ശൂന്യതയായാണ് വീട്ടിൽ പോവുമ്പോൾ അത് കൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോയിട്ടില്ല എന്നും രഞ്ജിത്ത് പറയുന്നു. 2015ലാണ് ശരത് കുമാർ വാ ഹ നാ പ ക ടത്തിൽ പെട്ട് മ രി ക്കു ന്നത്.

രാജസേനന്റെ കൃഷ്ണ കൃപാസാഗരം എന്ന പാരമ്പരയിലൂടെയായിരുന്നു ശരത് സീരിയൽ രംഗത്തേക്ക് കടന്നുവന്നത്. എന്നാൽ ഓട്ടോഗ്രാഫ് എന്ന സീരിയലാണ് ശരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. സരയൂ, ചന്ദനമഴ തുടങ്ങിയ പരമ്പരകളിൽ ശരത് അതിനയിച്ചിരുന്നു. രഞ്ജിത്ത് ഇപ്പോൾ നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിൽ എത്താറുണ്ട്.

എങ്കിലും ഓട്ടോഗ്രാഫിലെ ജെയിംസ് എന്ന കഥാപാത്രത്തോളം മറ്റൊരു കഥാപാത്രവും ശ്രദ്ധിക്കട്ടിട്ടില്ല എന്നും രഞ്ജിത്ത് പറയുന്നു. കബനി എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം രഞ്ജിത്ത് കൈകാര്യം ചെയ്തിരുന്നു.

Advertisement