ഇത്തവണയും പതിവ് തെറ്റിക്കാതെ മെഗാസ്റ്റാർ, ഐ ഫോൺ 14 പ്രോ മാക്‌സ് ആദ്യം തന്നെ സ്വന്തമാക്കി മമ്മൂക്ക

239

അമ്പതിൽ അധികം വർഷങ്ങളായി മലയാള സിനിമാ അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ പല ഇഷ്ടാനിഷ്ടങ്ങളും മലയാളിക്ക് സുപരിചിതമാണ്. കാറുകളോടും ടെക്‌നോളജിയോടും ഒക്കെയുള്ള മമ്മൂട്ടിയുടെ പ്രിയവും ഏറെ പ്രശ്‌സതമായതാണ്.

ഏറ്റവും പുതിയതും മുന്തിയതുമായ ആഡംബര കാറുകളുടെയും ഫോണുകളുടെയും ഒരു വലിയ ശേഖരം തന്നെ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഫോൺ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ആപ്പിൾ ഐ ഫോൺ സീരീസിൽ വിപണിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോൺ ആണ് മമ്മൂട്ടി ഇപ്പോൾ സ്വന്തമാക്കി ഇരിക്കുന്നത്.

Advertisements

Also Read
എല്ലാവരുടേയും സ്നേഹവും പിന്തുണയും പ്രാർത്ഥനയും വേണം വിവാഹ മോചനത്തിന് ശേഷമുള്ള പുതിയ സന്തോഷ വാർത്ത അറിയിച്ച് അർച്ചന കവി, തന്റെ പുതിയ തുടക്കമെന്നും നടി

ഐ ഫോൺ സീരീസിൽ പുതിയതായി പുറത്തിറങ്ങിയ ഐ ഫോൺ 14 പ്രോ മാക്‌സ് ആണ് മമ്മൂട്ടി കരസ്ഥമാക്കിയത്. ഇതിന് ഏകദേശം 139900 രൂപയാണ് ഇന്ത്യയിൽ വരുന്നത്. രണ്ട് വർഷം മുമ്പ് ആപ്പിൾ ഐ ഫോൺ 12 പ്രോ മാക്‌സ് വിപണിയിൽ എത്തിയപ്പോഴും മമ്മൂട്ടി ആയിരുന്നു ആദ്യം അത് സ്വന്തമാക്കിയിരുന്നത്.

അതേ സമയം 79,900 രൂപയാണ് അടിസ്ഥാന മോഡലായ ഐഫോൺ 14ന്റെ വില. പ്രോ ഫോണിന് 129900 രൂപയാണ് ഇന്ത്യൻ വിപണി വില. ഐഫോൺ ചരിത്രത്തിലെ ആദ്യ 48 എം.പി. ക്യാമറയാണ് 14 പ്രോ ശ്രേണിയിലുള്ളത്. 4 കെ വീഡിയോ പിന്തുണ, ഫോട്ടോണിക് എൻജിൻ എന്നിവ പ്രോ സീരീസിന്റെ പ്രത്യേകതകളാണ്.

ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് കണക്ടഡ് എമർജൻസി റെസ്പോൺസ് ഫെസിലിറ്റി എന്നിവയും പുതിയ മോഡലിൽ ലഭ്യമാകും. അതേ സമയം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവ ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ. മമ്മൂട്ടിയുടെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 29ന് നാണ് റോഷാക്ക് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Also Read
അഭിനയത്തേക്കാള്‍ കൂടുതല്‍ ഇഷ്ടം അതിനോട്, അഭിനയത്തോട് ഇഷ്ടം തോന്നാന്‍ കാരണം ഉപ്പും മുളകും, തുറന്നുപറഞ്ഞ് ശിവാനി

Advertisement