ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എങ്കിൽ ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം? വൈറൽ കുറിപ്പ്

83

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ വിവാദത്തിൽ സംവിധായകൻ ആഷിക് അബുവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെയും വലിച്ചിഴക്കുന്നതിൽ എന്ത് ഉദ്ദേശശുദ്ധിയാണ് ഉള്ളതെന്ന വിമർശനവുമായി ‘ഇഷ്‌ക്’ സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ.

കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ റിമയെ നിരന്തരം അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണെന്ന് സംവിധായകൻ പറയുന്നു.

Advertisements

അനുരാജ് മനോഹറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ അവർ നിരന്തരം അക്രമിക്കപ്പെടുകയാണ്..

അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്..
ആർത്തവകാലത്തെ സ്ത്രീ അശുദ്ധയാണ് എന്നു പറയുന്നവരും,സ്ത്രീകൾ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്ന വിഭാഗവും ഇതിൽ പ്രബലരാണെന്ന് കമന്റുകൾ പരിശോധിച്ചാൽ വ്യക്തം.
കരുണയുമായി ബന്ധപ്പെട്ട് സംഭവിച്ച മുഴുവൻ തെറ്റിദ്ധാരണകളും ധാരണകളും പുറത്ത് വരണം എന്ന് തന്നെയാണ് ആഗ്രഹം.

ഔദ്യോഗികമായി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
പൊതു ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക്, വാരി’ അറിയുന്നവർക്ക് നേരെയും നിയമ നടപടികൾ ഉണ്ടാവണം. ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എന്ന ലൈൻ ആണെങ്കിൽ.. ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?

Advertisement