സ്വാസികയ്ക്ക് കല്യാണ ആലോചന തുടങ്ങി, വരൻ ഇങ്ങനെ ആവണം എന്ന് താരം

229

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങു്‌നന താരമാണ് നടി സ്വാസിക. സോഷ്യൽ മീഡിയയിലും നടി സജീവമാണ്. പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായ സ്വാസികയുടെ യഥാർത്ഥ പേര് പൂജ വിജയ് എന്നായിരുന്നു.

ലോക്ക് ഡൗൺ കാലമായതുകൊണ്ട് തന്നെ അഭിനയത്തിന് പുറമേ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരം ഡാൻസ് വിഡിയോകൾ ആരാധകർക്ക് വേണ്ടി തന്റെ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റിയുള്ള സൂചനകൾ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ താരം നൽകിയിരിക്കുകയാണ്. വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായി മാട്രിമോണിയൽ സൈറ്റുകളിൽ പയ്യനെ തിരയുന്നുണ്ടെന്നും താരം പറഞ്ഞു.

ഭാവി വരാനാകാൻ പോകുന്ന ആളെ കുറിച്ചുള്ള സങ്കൽപ്പങ്ങളും താരം വെളിപ്പെടുത്തി. വരൻ അങ്ങനെ ആവണം ഇങ്ങനെ ഇരിക്കണമെന്നൊന്നും അല്ല താരത്തിന്റെ ആഗ്രഹം, വിവാഹം കഴിഞ്ഞാലും തന്റെ കരിയറും പാഷനും പിന്തുണ നൽകുന്ന ഒരാളായിരിക്കണം തന്റെ ജീവിതപങ്കാളി എന്ന് സ്വാസിക അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം സ്വാസികയും ഉണ്ണിമുകുന്ദനും പ്രണയത്തിലാണെന്ന് ചില ഗോസിപ്പുകൾ ഇടയ്ക്ക് ഉണ്ടായപ്പോൾ അതിന് മറുപടിയും താരം നൽകിയിരുന്നു. ഉണ്ണി മുകുന്ദന്റെ അഭിനയത്തിനെ അഭിനന്ദിച്ച് സ്വാസിക ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റാണ് തെറ്റിദ്ധാരണ ഉണ്ടാക്കി ഇരുവരും പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ ഉണ്ടായത്.

താൻ ഉണ്ണിമുകുന്ദൻ ഫോണിൽ വിളിക്കുകയും ഉണ്ണി ഇത് കേട്ടപ്പോൾ ചിരിച്ചെന്നും താരം പറഞ്ഞു. കൂടുതൽ നടൻ വേഷങ്ങളിലാണ് താരത്തെ കാണാറുള്ളത്. സാരിയാണ് ഇഷ്ടവസ്ത്രമെന്ന് സ്വാസിക പറഞ്ഞിട്ടുണ്ട്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ താരത്തിന്റെ വേഷം സാരി ആയിരുന്നു.

ഒരു തമിഴ് ചിത്രത്തിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരിയായ നീതു എന്ന കഥാപാത്രം ചെയ്തത് സ്വാസിക ആയിരുന്നു.

സ്റ്റാർ മാജിക് എന്ന ഷോയിലും സ്വാസിക നൃത്തം ചെയ്യുന്നത് കണ്ടിട്ടുള്ളവരാണ് നമ്മൾ. ടമാർ പടാർ(സ്റ്റാർ മാജിക്) എന്ന ടിവി ഷോയിലൂടെയും താരം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചിട്ടുണ്ട്. സീത എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് സ്വാസികയുടെ കരിയർ മാറി തുടങ്ങിയത്.

പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി തുടങ്ങിയ സിനിമകളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Advertisement