ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് ഞാൻ; വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

204

ഗായകനായി എത്തി പിന്നീട് നടനായും സംവിധായകനായും നിർമ്മാതാവായും തിളങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസൻ. നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ്.

അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെയാണ് വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ, തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രന് സാധിച്ചു.

Advertisements

എന്നാൽ ഇപ്പോൾ ഇതാ താൻ തന്റെ ജീവിതത്തിൽ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് എന്ന് തുറന്ന് പറഞ്ഞിര് രംഗത്ത് എത്തിയിരക്കുകയാണ് വിനീത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനി വാസൻ ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.

Also Read
‘ഞാൻ ഭയന്നിരുന്നു, എല്ലാം നഷ്ടമാകുമോ എന്ന്’; ഇന്റർനെറ്റ് ഇല്ലാത്തത് വലിയ ഭാഗ്യമായി; വിവാഹം ഒളിപ്പിച്ചു വെച്ചതിനെ കുറിച്ച് 28 വർഷത്തിന് ശേഷം ജൂഹി ചൗള

വിനീതിന്റെ അനിയനും നടനും സംവിധായകനുമായ ധ്യാൻ പറ്റിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യ ത്തിന്, ധ്യാൻ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താൻ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞത്. ഒരിക്കൽ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ ആ ഷോട്ട് ഫിലിം പുറത്തിറങ്ങിട്ടില്ല.

ഒരിക്കൽ അവന്റെ ലാപ്പ്‌ടോപ്പിലാണ് താൻ ആ ഷോട്ട് ഫിലിം കണ്ടെതെന്നും വിനീത് പറഞ്ഞു. ഷോട്ട് ഫിലിമിന് വാങ്ങിയ പണത്തിന്റെ പകുതിടെ പകുതി വെച്ച് ഷോട്ട് ഫിലിമ ചെയ്തിട്ട് ബാക്കി കാശിന് അവൻ ഗോവയ്ക്ക് ട്രിപ്പ് പോയെന്ന് അവൻ ഇന്റർവ്യൂവിൽ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

അതേ സമയം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം ഹൃദയം ആയിരുന്നു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും, ദർശന് രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ തകര്ഡപ്പൻ വിജയം ആയിരുന്നു നേടിയത്. ഹിഷാം അബ്ദുൾ വഹാബ് ഒരുക്കിയ ഹൃദയത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.

Also Read
ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇങ്ങനെ ഇഷ്ടം പിടിച്ചു പറ്റാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിൽ കൂടുതൽ എന്ത് വേണം; ചോദ്യമെറിഞ്ഞ് ആസിഫ് അലി; പിന്തുണച്ച് നിവിൻ പോളി

Advertisement