നെഗറ്റീവ് കമന്റുകൾ ചിലർ ഇടുന്നത് നാല് കുഞ്ഞുങ്ങളുണ്ടെന്നുപോലുംനോക്കാതെയാണ്, അത് വായിച്ച് കരഞ്ഞിട്ടുണ്ട്: സങ്കടം തുറന്ന് പറഞ്ഞ് അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന

48

ചെറിയ വേഷങ്ങളിലൂടെയെത്തി ഇപ്പോൽ മലയാളത്തിലെ യുവ നിരയിലെ ഏറ്റവു ശ്രദ്ദേയനായ നടനാണ് അജു വർഗീസ്. ഹാസ്യ നടനായി രംഗത്തെത്തിയ ഈ യുവതാരം ഇല്ലാത്ത സിനിമകൽ കുറവാണെന്ന് തന്നെ പറയാം.

നായകനായും തിളങ്ങുന്ന അജു സിനിമാ നിർമ്മാണ രംഗത്തും തിളങ്ങുകയാണ്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ വായിച്ച് കരഞ്ഞിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുയാണ് അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന.

Advertisements

തങ്ങളുടെ ഫോട്ടോ ഇട്ടാൽ നാല് കുഞ്ഞുങ്ങളുണ്ടെന്നുപോലും ചിലർ നോക്കാതെയാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നതെന്നും വ്യക്തമാക്കി. താൻ ഡെലിവറി കഴിഞ്ഞ് കിടക്കുമ്പോൾ പോലും ഇത്തരത്തിലുള്ള മോശം കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ തനിക്ക് അതൊന്നും പ്രശ്‌നമല്ലെന്നും അഗസ്റ്റീന കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരപത്‌നിയുടെ തുറന്നു പറച്ചിൽ.

ഇതേ കുറിച്ച് അഗസ്റ്റീനയുടെ വാക്കുകൾ ഇങ്ങനെ:

എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാൽ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാൻ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാൻ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു.

അതിനാൽ കുഞ്ഞുങ്ങൾ ഒരു മാസത്തോളം എൻഐസിയുവിൽ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകൾ വന്നത്. അയയ്ക്കുന്നവർക്ക് എന്താണ് യഥാർഥ സംഭവം എന്ന് അറിയില്ല. അന്നു കുറെ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ എനിക്കതൊന്നും പ്രശ്‌നമല്ലാതെ ആയി. ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകൾ ചിലർ എഴുതാറുണ്ട്.

ആ ഫോട്ടോയിൽ നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓർക്കാതെയാണ് പലരും കമന്റടിക്കുന്നത്. എന്നെ അറിയാവുന്നവർക്ക് അറിയാം, ഞാൻ എന്താണെന്ന്. അതു നോക്കി ജീവിച്ചാൽ മതിയല്ലോ. സിനിമ തിരക്കുകൾക്കിടയിൽ കുറച്ചു സമയം മാത്രമാണ് അജു വീട്ടിലേക്ക് വരുന്നതെന്നും ഇതിന്റെ പേരിൽ ആദ്യം വഴക്കുകൂടുമായിരുന്നെന്നും അഗസ്റ്റീന പറഞ്ഞു.

നിർമാതാവായാൽ ഇഷ്ടം പോലെ സമയം കിട്ടും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആളെ തീരെ കാണാൻ കിട്ടുന്നില്ലെന്നും വ്യക്തമാക്കി.

Advertisement