എന്നെ ഒഴിവാക്കി കഴിവ് തെളിയിക്ക്: തന്നെ വെച്ചുള്ള ആദ്യസിനിമ തന്നെ തകർപ്പൻ ഹിറ്റാക്കിയ സംവിധായകനോട് മമ്മൂട്ടി പിന്നീട് പറഞ്ഞത് ഇങ്ങനെ

2473

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആദ്യമായി ഒരു കംപ്ലീറ്റ് കോമഡി ക്യാരക്ടർ ചെയ്ത ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചൻ. വ്യത്യസ്ത ഗെറ്റപ്പിൽ അസ്സൽ ഒരു അച്ചായൻ കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയ ഈ സിനിമ ബോക്‌സോഫീസിലും തകർപ്പൻ വിജയം ആയിരുന്നു നേടിയത്.

കുഞ്ഞച്ചൻ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞു നിന്ന സിനിമ അദ്ദേഹത്തിലെ താര മൂല്യം നന്നായി പ്രയോജനപ്പെടുത്തിയ ചിതമായിരുന്നു. 1990ൽ പുറത്തിറങ്ങിയ ചിത്രം മുട്ടത്തു വർക്കിയുടെ വേലി എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു.

ടിഎസ് സുരേഷ് ബാബു എന്ന സംവിധായന് ഒറ്റ ചിത്രം കൊണ്ട് തന്നെ കീർത്തി നേടികൊടുത്ത അത്ഭുത ഹിറ്റായിരുന്നു കോട്ടയം കുഞ്ഞച്ചൻ. മമ്മൂട്ടിക്ക് പുറമേ ഇന്നസെന്റ്, സുകുമാരൻ, കെപിഎസി ലളിത, രഞ്ജിനി, ബാബു ആന്റണി തുടങ്ങിയ വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഈ സിനിമയുടെ മഹാ വിജയത്തിന് ശേഷം അതേ ടീം മറ്റൊരു സിനിമയുണ്ടാക്കാൻ പ്ലാൻ ചെയ്തപ്പോൾ മമ്മൂട്ടിയാണ് അതിന് വിസമ്മിച്ചത്. അതിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധാകനായ ടിഎസ് സുരേഷ് ബാബു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയായിരുന്നു.

ടിഎസ് സുരേഷ് ബാബുവിന്റെ വാക്കുകളിലേക്ക്:

കോട്ടയം കുഞ്ഞച്ചന് ശേഷം മമ്മൂട്ടി പ്രോജക്റ്റ് ചെയ്യാൻ തന്നെയായിരുന്നു തീരുമാനം. പക്ഷേ മമ്മുക്ക അന്ന് എന്നോട് പറഞ്ഞു, ഞാനും ഡെന്നിസുമൊന്നുമില്ലാതെ സുരേഷ് ഒരു സിനിമ ചെയ്തു ഹിറ്റാക്കണം. അപ്പോൾ നിങ്ങൾ സംവിധായകനെന്ന നിലയിൽ കൂടുതൽ ശക്തനാകുമെന്ന്.

അത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാൻ ജയറാമിനെ നായകനാക്കി കൂടിക്കാഴ്ച എന്ന സിനിമ ചെയ്തു. അതൊരു സൂപ്പർ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തുവെന്ന് ടിസ് സുരേഷ് ബാബു പറയുന്നു.