നിരന്തരം വഴിപിഴച്ച സ്ത്രീയുടെ വേഷങ്ങളിൽ അഭിനയിച്ചത് ഒരു ബാധ്യതയായി മാറി: അന്ന് ചിത്ര പറഞ്ഞത്

1068

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ശ്രേദ്ധേയയായിരുന്ന മലയാളി നടി ചിത്രയുടെ അപ്രതീക്ഷിതമായ വേർപാടുണ്ടാക്കിയ വേദനയിലാണ് സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും. ചെന്നൈയിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചിത്ര അന്തരിച്ചത്. മലയാളത്തിലും തമിഴിലുമടക്കം നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചിത്ര മലയാളികൾക്ക് എന്നും പ്രിയങ്കരിയായിരുന്നു.

അതേ സമയം ഇടക്കാലത്ത് സ്ഥിരമായി ഒരേ വേഷങ്ങൾ തന്നെയാണ് ചിത്രയെ തേടി എത്തിയത്. മോഹൻലാൽ ചിത്രമായ ദേവാസുരത്തിൽ വഴി തെറ്റിയ സ്ത്രീയുടെ വേഷത്തിൽ അഭിനയിച്ചതോടെ പിന്നെ തനിക്ക് അത്തരം റോളുകൾ മാത്രമേ കിട്ടാറുണ്ടായിരുന്നുള്ളു എന്ന് ചിത്ര വെളിപ്പെടുത്തിയിരുന്നു.

Advertisements

തുടക്കത്തിൽ ഇത് ചെയ്യണോ എന്ന് കരുതി ഇരുന്നെങ്കിലും പിന്നീട് താനതിൽ അഭിനയിച്ചതാണെന്ന് ചിത്ര വ്യക്തമാക്കി. കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചിത്രയുടെ വെളിപ്പെടുത്തൽ. ഈ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read
ആ സീരിയലിലെ തന്റെ തന്റെ ആ സീൻ കണ്ട് മകൾ കൺമണി വല്ലാണ്ട് വയലന്റായി, എനിക്ക് വാണിങ്ങും തന്നു: വെളിപ്പെടുത്തലുമായി നടി മുക്ത

മലയാളത്തിന് പുറമേ ചിത്ര ഏറ്റവും കൂടുതലായി അഭിനയിച്ചത് തമിഴിലായിരുന്നു. അവിടെ ചെയ്ത വേഷങ്ങൾ മലയാളത്തിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു എന്നാണ് നടി പറയുന്നത്. ഒപ്പം തമിഴിലെ ആളുകളുടെ ചില തെറ്റിദ്ധാരണകളെ കുറിച്ചും അഭിമുഖത്തിനിടയിൽ ചിത്ര പറയുന്നു.

ചിത്രയുടെ വാക്കുകൾ ഇങ്ങനെ:

സുഭദ്രാമ്മയെ ഞാൻ മനോഹരമായി ചെയ്തുവെന്നാണ് പലരും പറഞ്ഞത്. എന്നാൽ ആ കഥാപാത്രം പിന്നീടെനിക്കൊരു ബാദ്ധ്യതയായി മാറി. വഴിപിഴച്ച് ജീവിക്കുന്നവരുടെ ജീവിതം സിനിമയിൽ അവതരിപ്പിക്കുമ്പോൾ മാത്രം ചിത്രയെ ഓർക്കുന്ന സംവിധായകർ പോലുമുണ്ടായി. കടൽ എന്ന ചിത്രത്തിൽ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസ വേഷം ചെയ്തു.

പായിക്കര പാപ്പനിലും സമാനമായിരുന്നു. ആറാം തമ്പുരാനിലെ തോട്ടത്തിലെ മീനാക്ഷിയും ഏറ്റവുമൊടുവിൽ സൂത്രധാരൻ എന്ന ചിത്രത്തിലെ റോളും വഴി തെറ്റിയ സ്ത്രീയുടേതായിരുന്നു. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ എന്നെ പോലെ ഉള്ളവർ ചെയ്യേണ്ട, വേറെ നടിമാർ ഉണ്ടെന്ന് പറഞ്ഞ് പല സംവിധായകന്മാരും നമ്മളെ കട്ട് ചെയ്യും.

Also Read
മോഹൻലാൽ താടിയെടുക്കുന്നു, ഒടിയന് ശേഷം സ്ഥിരമായി വെച്ച താടി താരം എടുക്കുന്നത് സൂപ്പർ സംവിധായകന്റെ ചിത്രത്തിന് വേണ്ടി, സന്തോഷം കൊണ്ട് മതിമറന്ന് ആരാധകർ

തമിഴിൽ ഞാൻ ചെയ്ത വേഷങ്ങളെല്ലാം തന്നെ ശാലീന വേഷങ്ങളാണ്. മലയാളത്തിൽ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളു. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറാണ്. ഒരിക്കൽ അമരത്തിലെ ഏതോ സ്റ്റിൽ തമിഴ് മാസികയിൽ അച്ചടിച്ച് വന്നപ്പോൽ തമിഴ് പത്രപ്രവർത്തകർ നിർത്താതെ വിളിക്കുകയായിരുന്നു. ചിത്ര എന്തിന് ഗ്ലാമർ റോൾ ചെയ്തു എന്ന് ചോദിച്ചാണ് എല്ലാവരും വിളിച്ചത്.

കള്ളി മുണ്ടും ബ്ലൗസും കേരളത്തിലെ നാടൻ വേഷമാണെന്ന് പറഞ്ഞതൊന്നും അവരെ തൃപ്തിപ്പെടുത്തിയിട്ടില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ ക്യാരക്ടർ വേഷങ്ങളാണ് കൂടുതലായും തേടി വന്നത്യ. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രധാന്യം ഉള്ളവ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.

ഭാര്യ വീട്ടിൽ പരമസുഖം എന്ന ചിത്രത്തിൽ വില്ലത്തി വേഷമാണ്. പക്ഷേ ദുർഗ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ഉസ്താദിലെ അംബികയാവാൻ തയ്യാറായത് രഞ്ജിത്തുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും ചിത്ര പറയുന്നു. അതേ സമയം അമരം അടക്കമുള്ള ക്ലാസ്സ് സിനിമകളിലും ചിത്ര മികച്ച വേഷങ്ങൾ ചെയ്തിരുന്നു.

Also Read
തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

Advertisement