പാർവ്വതിയുടെ അമ്മയെ അവിടെ നിന്നും ഒഴിവാക്കി ശ്രദ്ധ തിരിക്കലൊക്കെ എന്റെ ഏർപ്പാടായിരുന്നു അന്ന്: ജയറാം പാർവ്വതി പ്രണയത്തിലെ തന്റെ സഹായത്തെ കുറിച്ച് ഉർവ്വശി

183

മലയാളത്തിന്റെ മാതൃകാ താരദമ്പതികളാണ് നടൻ ജയറാമും പാർവതിയും. ജയറാം സിനിമയിലെത്തിയ സമയത്ത് അന്ന് മലയാളത്തിലെ സൂപ്പർ നടിയായിരുന്ന പാർവ്വതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

അതേ സമയം ഇന്നും താരങ്ങളുടെ പ്രണയകഥ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. പാർവതിയുടേയും ജയറാമിന്റേയും രസകരമായ പ്രണയകഥ പങ്കുവെയ്ക്കുകയാണ് നടി ഉർവശി. 90 കളിലെ സത്യൻ അന്തിക്കാട് ശ്രീനിവാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇവർ മൂവരും.

ഞാനും പാർവതിയും ഒന്നിട്ട് അഭിനയിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ ജയറാമും പാർവതിയും പ്രണയത്തിലായിരുന്നുവെന്ന് പറയുകയാണ് ഊർവശി. തലയണമന്ത്രത്തെ കുറിച്ച് ഓർക്കുമ്പോൾ ജയറാമും പാർവ്വതിയും തമ്മിലുള്ള പ്രണയകാലമാണ് ഓർമകളിൽ ആദ്യം വരികയെന്നും താരം പറയുന്നു.

ചില എതിർപ്പും കാര്യങ്ങളുമൊക്കെ പാർവതിയുടെ വീട്ടിൽ നിന്നുമുണ്ട്. ജയറാമും പാർവ്വതിയും ഒരുമിച്ച് അഭിനയിക്കുന്ന സെറ്റിൽ അതൊക്കെയാണ് അന്നത്തെ വലിയ തമാശയെന്നും താരം പറയുന്നു.അപ്പുറത്ത് ചിത്രീകരണം നടക്കുകയാണെന്ന് പറഞ്ഞ് ഞാൻ അമ്മയെ വേറെ മുറിയിൽ കൊണ്ടു പോയി സംസാരിക്കും. ആ ഗ്യാപ്പിൽ ജയറാമും പാർവ്വതിയും സംസാരിക്കുകയാവും.

കൂട്ടുകാരെ ഹെൽപ്പ് ചെയ്യുന്നതിന്റെ ഒരു രസമുണ്ടല്ലോ. അതൊക്കെ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട് ഞങ്ങൾ. പാർവതിയുടെ അമ്മ ഇവരെ സദാ നിരീക്ഷിക്കുന്നുണ്ടാവും. ഇവർ രണ്ടു പേരും? എപ്പോഴാണ് മുങ്ങുന്നത്, ഷോട്ട് ഇല്ലാത്ത സമയത്ത് ഏത് ഭാഗത്തേക്കാണ് പോവുന്നത് എന്നൊക്കെ.

അമ്മയെ അവിടെ നിന്നും ഒഴിവാക്കി, ശ്രദ്ധ തിരിക്കലൊക്കെ എന്റെ ഏർപ്പാടായിരുന്നു അന്ന്. കാസറ്റിൽ ശബ്ദം റെക്കോർഡ് ചെയ്ത് പരസ്പരം കൈമാറലൊക്കെയായിരുന്നു ഇവരുടെ വേറെ കലാപരിപാടി. ജയറാം ചിത്രീകരണത്തിന്റെ ഇടവേളയിൽ ആ കാസറ്റ് ഒക്കെ കേട്ട് ആസ്വദിച്ചിരിക്കുമെന്നും ഊർവ്വശി പറയുന്നു.