എല്ലാവരും ആരാധിക്കുന്ന ദളപതി വിജയ് ഇഷ്ടപ്പെടുന്നത് മറ്റൊരു യുവതാരത്തെ: വെളിപ്പെടുത്തൽ

1404

നിരന്തരം സൂപ്പർഹിറ്റ് സിനിമകൾ മാത്രം സമ്മാനിക്കുന്ന യൂവ സൂപ്പർതാരമാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. ഏതാണ്ട് 65ഓളം സിനിമകളിൽ വേഷമിട്ടിട്ടുള്ള അദ്ദേഹത്തിൻരെ പരാജയചിത്രങ്ങൽ നാലോ അഞ്ചോ എണ്ണം മാത്രമാകും.ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ ആയിരുന്നു അദ്ദേഹത്തിന്റേതായി അവസാനം പുറത്തു വന്ന സിനിമ.

ആദ്യഘട്ട കോവിഡ് പ്രതിസന്ധി കഴിഞ്ഞ് തീയ്യറ്ററുകൾ തുറന്നപ്പോൾ ആദ്യം റീലീസ് ചെയ്ത മാസ്റ്റർ തകർപ്പൻ വിജയെ നേടി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. അതേ സമയം മറ്റു താരങ്ങൾക്ക് പോലും ദളപപതി വിജയിയോട് ആരാധനയുണ്ട്.

Advertisements

എന്നാൽ എല്ലാവരും ആരാധിക്കുന്ന വിജയിയുടെ ഇഷ്ടതാരങ്ങളിലൊരാൾ ഒരു ബോളിവുഡ് താരമാണ്. വിജയ് ചിത്രം മാസ്റ്ററിലെ നായികയും മലയാളിയുമായ നടി മാളവിക മോഹനൻ ആണ് വിജയിയുടെ പ്രിയതാരത്തെ കുറിച്ച് മനസ് തുറന്നത്. ബോളിവുഡിലെ യുവതാരമായ ടൈഗർ ഷ്രോഫ് ആണ് വിജയിയുടെ ഇഷ്ട താരം. ബോളിവുഡ് സൂപ്പർതാരം ജോക്കി ഷ്രോഫിന്റെ മകനാണ് ടൈഗർ.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

മുംബൈയിൽ നടന്ന ബാഗി 3യുടെ സ്‌ക്രീനിംഗിനിടെയാണ് താൻ ഇത് മനസിലാക്കിയതെന്നാണ് മാളവിക പറയുന്നത്. ചിത്രത്തിൽ ടൈഗറിന്റെ ഇൻട്രോ സീനിൽ വിജയ് തലൈവാ എന്നു ആർപ്പുവിളിച്ചുവെന്നാണ് മാളവിക പറയുന്നത്. വിജയ്ക്ക് ടൈഗറിനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനാണെന്നും മാളവിക പറയുന്നു.

ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട താരമാണ് ടൈഗർ ഷ്രോഫ്. ടൈഗർ ഷ്രോഫിന്റെ പുതിയ സിനിമകളായ ഹീറോപന്തി 2വും ബാഗി 4ഉം അണിയറയിൽ തയ്യാറെടുക്കുകയാണ്. ബ്ലോക്ബസ്റ്റർ ചിത്രം വാർ ആണ് ടൈഗറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

അതേസമയം കഴിഞ്ഞ ദിവസമാണ് വിജയിയുടെ പുതിയ സിനിമയായ ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിലൊരു പ്രധാന വേഷത്തി ലെത്തുന്നുണ്ട്. യോഗി ബാബുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമ മാസ് മസാല ആക്ഷൻ ചിത്രമായിരിക്കും. ഇതിനിടെ വിജയ് തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ദേശീയ അവാർഡ് ജേതാവായ വംശി പൈതിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിനായി വിജയ്ക്ക് നൂറ് കോടിയാണ് പ്രതിഫലം ലഭിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement