തങ്ങളുടെ ആ പുതിയ തീരുമാനം ആരാധകരെ അറിയിച്ച് നയൻതാരയും വിഘ്‌നേശും: സന്തോഷത്തിൽ ആരാധകർ

44

മലാളത്തിന്റെ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് തെന്നിനത്യൻ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് നയൻ താര. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും ദീലീപ്, ചാക്കോച്ചൻ അടക്കമുള്ള യുവതാരങ്ങൾക്കും നായികയായി നയൻസ് തിളങ്ങിയിട്ടുണ്ട്.

മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്കും താരം ചേക്കേറിയ താരത്തിന്റെ തമിഴ് അരങ്ങേറ്റം ശരത്കുമാറിന് ഒപ്പം ആയിരുന്നു. തമിഴകത്തിന് ആക്ഷൻ ഹീറോയായി ശരത് കുമാറിന്റെ അയ്യ എന്ന ചിത്രത്തിൽ ഒരു ഗ്രാമീണ പെൺകൊടിയായിട്ടായിരുന്നു നയൻതാര പ്രത്യക്ഷപെട്ടത്. ഈ ചിത്രം വൻ വിജയമായതോടെ സാക്ഷാൽ സ്‌റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനി കാന്തിന്റെ നായികാ വേഷവും താരത്തെ തേടി എത്തി.

Advertisements

മലയാളത്തിലെ സൂപ്പർഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയിൽ ആയിരുന്നു താരം രജനി കാന്തിന് നായികയായി എത്തിയത്. പി വാസു സംവിധാനം ചെയ്ത ഈ ചിത്രവും സൂപ്പർഹിറ്റായി മാറിയതോടെ താരത്തിന് പിന്നെ തമിഴകത്ത് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

Also Read
അതോടെ രോഹിണി കരച്ചിലോട് കരച്ചില് ആയി, വേറാരെങ്കിലും ആയിരുന്നെങ്കിൽ എനിക്ക് അടികിട്ടിയേനെ: വെളിപ്പെടുത്തലുമായി മണിയൻ പിള്ള രാജു

ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി തമിഴകത്ത് നമ്പർ വൺ ആയി നിൽക്കുന്ന താരം ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേ സമയം ഇപ്പോൾ തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള പുതിയ തീരുമാനം ആരാധകരെ അറിയിക്കുകയാണ് താരവും കാമുകനും സംവിധായകനും നിർമ്മാതവുമായ വിഘ്‌നേശ് ശിവയും.

നയൻ താര അഭിനയിച്ച് റിലീസ് കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നേട്രിക്കൺ. നയൻതാരയുടെ കാമുകൻ വിഘ്‌നേഷ് ശിവൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Also Read
ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധം തീർച്ഛയായും സുരക്ഷിതമാണ്: പ്രതികരണവുമായി പ്രിയാ മണി

പകരം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ഹോട്ട് സ്റ്റാറിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. വിഘ്‌നേശ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. അന്ധയായിട്ടാണ് നയൻതാര ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലിന്ദ് രാജു ആണ് നേട്രികൻ സംവിധാനം ചെയ്യുന്നത്.

Advertisement