2 വർഷത്തിനിടെ ഏഴ് വൻ പരാജയങ്ങൾ, പിന്നെ കുഞ്ചാക്കോ ബോബനെ തകർച്ചയിൽ നിന്നും കരകയറ്റിയത് ആ ഒരോറ്റ ചിത്രം

3336

ഉദയാ എന്ന മലയാള സിനിമയുടെ വലിയ നിർമ്മാണ കമ്പനിയുടെ കുടുംബത്തിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ഇളംമുറക്കാരൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. മലയാളത്തിലെ സൂപ്പർ ഡയറക്ടർ ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ചാക്കോച്ചൻ അരങ്ങേറ്റം നടത്തിയത്.

1997ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ അനിയത്തിപ്രാവ് നൽകിയ വലിയ ഇമേജ് കുഞ്ചാക്കോ ബോബന് നൽകിയത് വലിയ ഉത്തരവാദിത്വം തന്നെയായിരുന്നു. പക്ഷേ അനിയത്തിപ്രാവിന്റെ ചോക്ലേറ്റ് ഇമേജിൽ കുഞ്ചാക്കോ ബോബൻ കുടുങ്ങിപ്പോവുകയായിരുന്നു.

പിന്നീട് ഇറങ്ങിയ സിനിമകളിൽ കമലിന്റെ നിറവും, ലോഹിതദാസിന്റെ കസ്തൂരിമാനും മാറ്റി നിർത്തിയാൽ രണ്ടായിരം കാലഘട്ടത്തിൽ മറ്റൊരു സിനിമ കൊണ്ടും ചാക്കോച്ചന് നേട്ടമുണ്ടാക്കാനായില്ല. പിന്നീട് 2003 ൽ പുറത്തിറങ്ങിയ കമലിന്റെ സ്വപ്നക്കൂട് എന്ന സിനിമ മാത്രമാണ് മലയാളം ആഘോഷിച്ച ഈ പ്രണയ നായകന്റെ രക്ഷയ്‌ക്കെത്തിയത്.

സ്വപ്നക്കൂടിലൂടെ വീണ്ടും തിരിച്ചെത്തി എന്ന് കരുതപ്പെട്ട കുഞ്ചാക്കോ ബോബന് പിന്നിട് കാലം കാരുതിവെച്ചത് രണ്ടു വർഷത്തിനിടെ ഏഴ് ബോക്‌സ് ഓഫീസ് ദുരന്തങ്ങളായിരുന്നു. 2004ൽ പുറത്തിറങ്ങിയ ജലോത്സവവും, ഈ സ്‌നേഹതീരത്തും കുഞ്ചാക്കോ ബോബന്റെ പരാജയ സിനിമകളായി.

2005ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ നാല് സിനിമകളാണ് ബോക്‌സ് ഓഫീസിൽ വമ്പൻ പരാജയങ്ങളായത്. ഇരുവട്ടം മണവാട്ടി, ജൂനിയർ സീനിയർ, ഹൃദയത്തിൽ സൂക്ഷിക്കാൻ , ഫൈവ് ഫിംഗേഴ്‌സ്, തുടങ്ങി കുഞ്ചാക്കോ ബോബൻ ലീഡ് റോൾ ചെയ്ത സിനിമകളാണ് സാമ്പത്തിക പരാജയത്തിലേക്ക് വീണു പോയത്.

പിന്നീട് ഒരു ഇടവേളയെടുത്ത ശേഷം 2009ൽ വികെ പ്രകാശ് സംവിധാനം ചെയ്ത ഗുലുമാൽ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ജയസൂര്യ കൂടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗുലുമാൽ കുഞ്ചാക്കോ ബോബന് ഒരു സോളോ ഹിറ്റ് കൊണ്ട് വന്ന ചിത്രമല്ലെങ്കിൽകൂടിയും നായക നിരയിലേക്ക് തിരിച്ചെത്താൻ കുഞ്ചാക്കോ ബോബന് കരുത്തായ സിനിമയായിരുന്നു ഗുലുമാൽ.

പിന്നീടിങ്ങോട്ട് ചാക്കോച്ചന്റെ ഗ്രാഫ് ഉയരുകയായിരുന്നു. വൻവിജയങ്ങളും ശരാശരി വിജയങ്ങളുമൊക്കെയായി ചാക്കോച്ചൻ ഇപ്പോൾ സിനിമയിൽ നിറഞ്ഞുനിൽക്കുയാണ്. ഇടയ്കക്് ഉദയായുടെ ബാനറിൽ ചാക്കോച്ചൻ ഒരു സിനിമയും നിർമ്മിച്ചിരുന്നു. കൊച്ചൗവ പൈലോ അയ്യപ്പ കൊയ്‌ലോ എന്ന കൊച്ചു ചിത്രം മികച്ച വിജയം നേടിയിരുന്നു. സിദ്ധാർഥ് ശിവ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.