കിടിലൻ ഹോട്ട് ലുക്കിൽ നടി അഞ്ജു കുര്യൻ, വൈറലായി മരുഭൂമിയിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

212

സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരമാണ് നടി അഞ്ജു കുര്യൻ. പിന്നീട് വളരെ പെട്ടെന്ന് തന്ന മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു.

തന്റെ ആദ്യ സിനിമയിൽ വളരെ ചെറിയ റോൾ ആയിരുന്നെങ്കിൽ കൂടിയും അഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ സിനിമകളിലും അഞ്ജു കുര്യൻ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിന്റെ യുവതാരം ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത് എന്ന സിനിമിലൂടെ നായികയായും അഞ്ജു കുര്യൻ സ്ഥാനം ഉറപ്പിച്ചു.

Advertisements

ചെന്നൈ ടു സിംഗപ്പൂർ എന്ന തമിഴ് ചിത്രമാണ് അഞ്ജു കുര്യന്റെ ജീവിതം മാറ്റിമറിച്ചത്. ചെറുപ്പക്കാർക്ക് ഇടയിൽ ആ സിനിമ വലിയ സ്വീകാര്യത ആ ചിത്രത്തിന് ലഭിച്ചു. ഒരുപാട് തമിഴ് ആരാധകരെയും അഞ്ജു അതോട് സ്വന്തമാക്കി. ഇത് കൂടാതെ തമിഴിൽ ചില മ്യൂസിക് വീഡിയോകളിലും അഞ്ജു കുര്യൻ അഭിനയിക്കുകയും അതെല്ലാം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

Also Read
ഒരു പെൺകുട്ടി ആയത് കൊണ്ട് എന്റെ അമ്മ എപ്പോഴും എന്നോട് അങ്ങിനെ ചെയ്യാൻ നിർബന്ധിയ്ക്കാറുണ്ട് ; ലിംഗവിവേചനത്തെ കുറിച്ച് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയുടെ വാക്കുകൾ

കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഞാൻ പ്രകാശൻ എന്ന സിനിമയിൽ ഫഹദിന്റെ നായികയായി അഭിനയിച്ചു മലയാളത്തിൽ തന്റെ സാന്നിധ്യം അഞ്ജു കുര്യൻ ഒന്നുകൂടി ഉറപ്പിച്ചു. ജീം ബൂം ബാ, ഷിബു, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ സിനിമകളിൽ അഞ്ജു കുര്യൻ നായികയായി അഭിനയിച്ചു.

മേപ്പടിയാൻ എന്ന സിനിയാണ് അഞ്ജുവിന്റെതായി അവസാനം റിലീസ് ചെയ്ത മലയയാള ചിത്രം. ഉണ്ണി മുകന്ദന്റെ നായികയായി ആണ് അഞ്ജു കുര്യൻ മേപ്പടിയാനിൽ എത്തിയത്. ഇത് കൂടാതെ തമിഴിൽ മൂന്ന് സിനിമകൾ അഞ്ജുവിന്റെ തായി ഒരുങ്ങുന്നുണ്ട്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഞ്ജു. തന്റെ പുതിയ ഫോട്ടോകൾ എല്ലാം ആരാധകർക്കായി താരം പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ജു ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. ദുബായിലെ ഫോട്ടോസ് എല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ദുബായിലെ ഒരു മരുഭൂമിയിൽ നിന്നുള്ള അഞ്ജുവിന്റെ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. റിറ്റ്‌സ് മാഗസിൻ വേണ്ടി ഷാഫി ഷക്കീറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനുഷ റെജിയാണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്.ഇതിനോടകം തന്നെ ഈ ചിത്രങ്ങൽ വൈറലായി കഴിഞ്ഞു.

Also Read
ഒരു അമ്മ എന്ന നിലയിൽ നമ്മൾ പെർഫക്ട് ആകണം എന്നില്ല, പക്ഷെ എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നൽകാൻ ശ്രമിയ്ക്കും : ശ്രദ്ധ നേടി അശ്വതിയുടെ പോസ്റ്റ്

Advertisement