എനിക്ക് സിനിമാ രംഗത്ത് നിന്ന് പ്രണയം ഉണ്ടായിരുന്നു, എന്നാലത് അത് വർക്കൗട്ട് ആയില്ല, അത് വിവാഹത്തിലേക്ക് എത്താതിരുന്നതിന്റെ കാരണം നവ്യ നായർ പറഞ്ഞത് ഇങ്ങനെ

9189

കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായർ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയിൽ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ സ്‌കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യം ആയിരുന്നു നവ്യാ നായർ. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായി മാറിയത്. പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളിൽ നായികയായി മാറി നവ്യ.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം നവ്യാ നായർ സൂപ്പർ ഹീറോയിനായി തിളങ്ങിയിരുന്നു.
സൂപ്പർ താരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം നായികയായി നടി തിളങ്ങിയിരുന്നു. വളരെ ഏറെക്കാലം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്ന നവ്യാ നായർ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു.

Also Read
മിഴി രണ്ടിലും സീരിയലിൽ ലക്ഷ്മി ആയി എത്തുന്ന നടി യഥാർത്ഥത്തിൽ ആരാണെന്ന് അറിയാവോ, നടിയുടെ വിശേഷങ്ങൾ ഇങ്ങനെ

അതേ സമയം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയ സജീവമായിരിക്കുകയാണ് താരം. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെയാണ് താരം ശക്തമായ തിരിച്ചു വരവ് നടത്തിയത്. സ്ത്രീപക്ഷ സിനിമയായ ഒരുത്തി തിയറ്ററുകളിൽ തകർപ്പൻ വിജയം നേടിയിരുന്നു.

Courtesy: Public Domain

ഈ സിനിമയിലെ നവ്യയുടെ പ്രകടനവും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതേ സമയം ഒരുത്തി സിനിമയുടെ റിലീസ് സമയത്ത് ആ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. അത്തരത്തിലുള്ള ഒരു അഭിമുഖത്തിൽ സിനിമയിൽ തന്നെ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും അത് നടക്കാതെ പോയതിന്റെ കാരണവും നവ്യ നായർ വ്യക്തമാക്കുന്നു.

വളരെ കാലമായി സിനിമയിൽ സജീവമായിരുന്നിട്ടും സിനിമയിൽ നിന്നും ഒരു പ്രണയം ഉണ്ടാവാതെ പോയത് എന്തു കൊണ്ട് എന്ന് അവതാരകൻ നവ്യയോട് ചോദിച്ചപ്പോൾ എന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു താരത്തിന്റെ മറുപടി. മാത്രമല്ല തനിക്ക് സിനിമയിൽ തന്നെ പ്രണയം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് വിവാഹത്തിലേക്ക് എത്തിയില്ലെന്നും താരം പറഞ്ഞിരുന്നു.

തനിക്ക് തന്നെ അത് വർക്കൗട്ട് ആയില്ല പിന്നെയല്ലേ വീട്ടുകാർക്ക് എന്നാണ് താരം പറയുന്നത്. പ്രണയിച്ചിരുന്നത് നടനെ ആണോ എന്ന ചോദ്യത്തിന് ഇനി ഞാൻ പേരു കൂടി പറയാം എന്നാണ് രസകരമായി താരം മറുപടി നൽകി. ഇപ്പോൾ സിനിമ മേഖലയിലുള്ള ഒരാൾ എവിടെയോ ഇരുന്നു തുമ്മുന്നുണ്ടാകുമെന്ന് അവതാരകൻ പറഞ്ഞു.

ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് തുമ്മുന്നുണ്ടാകുമെന്ന് നവ്യയും മറുപടി നൽകി. അതുപോലെ തന്നെ വിവാഹ ശേഷമുള്ള 10 വർഷങ്ങൾ കൊണ്ടാണ് താൻ ജീവിതം എന്താണെന്ന് പഠിച്ചതെന്നും താരം പറയുന്നുണ്ട്. അതുവരെ തന്റെ ജീവിതത്തിൽ എല്ലാ കാര്യത്തിനും അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു.

അതിനു ശേഷമാണ് സ്വന്തമായി ജീവിക്കാൻ പഠിച്ചത്. ഒരു സാധാരണ വ്യക്തി ചെയ്യുന്ന കാര്യങ്ങൾ പോലും ജീവിതത്തിൽ സ്വന്തമായി ചെയ്യാൻ കഴിവില്ലാത്ത വ്യക്തിയായിരുന്നു താനെന്നും നവ്യ തുറന്നു പറയുന്നു. ഇങ്ങനെയാണോ വളർത്തി ശീലിപ്പിച്ചിരിക്കുന്നതെന്ന് കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവും ചോദിച്ചിരുന്നെന്നും നവ്യ പറഞ്ഞിരുന്നു.

Also Read
നീ മച്ചിയായിപ്പോവും എന്ന് പറഞ്ഞ് ശപിച്ചു, എന്നെ തല്ലാൻ വരെ വന്നു: ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് നടി യുമന

Advertisement