ആ ചിത്രത്തിൽ മുരളിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ മഞ്ജു വാര്യർ പിൻമാറി; സംവിധായകന്റെ വെളിപ്പെടുത്തൽ

27

പ്രവാസി ജീവിതങ്ങളുടെ നേർസാക്ഷ്യം വരച്ചിട്ട സിനിമായാണ് 1999ൽ പുറത്തിറങ്ങിയ പിടി കുഞ്ഞുമുഹമ്മദ് ചിത്രമായ ഗർഷോം. ഈ സിനിമയിൽ ആദ്യം നായികയായി ഉർവശിക്ക് പകരം മഞ്ജു വാര്യരെയായിരുന്നു നിശ്ചയിച്ചിരുന്നത്.

ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പിടി കുഞ്ഞുമുഹമ്മദ്. ‘ഉർവശിയേക്കാൾ മുമ്പ് മഞ്ജു വാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാൻസും നൽകിയിരുന്നു.

Advertisements

എന്റെ വീടനടുത്തുതന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാൻ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു. എന്നാൽ, പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞുമുഹമ്മദ് പറഞ്ഞു.

ഗർഷോമിൽ നായകനായെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രാധാന കാരണം. ഇതേ വർഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ ‘പത്ര’ത്തിൽ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്. മഞ്ജുവിന് മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ പ്രയാസമുള്ളതായി അറിയിച്ചിരുന്നു. അദ്ദേഹം പറഞ്ഞു.

എന്നാൽ, മുരളിയെ ചിത്രത്തിൽ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താൻ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് അഡ്വാൻസ് നൽകിയ തുക ഒരു പ്രശ്നവുമില്ലാതെ മാന്യമായി തിരികെ ഏൽപ്പിച്ചു. ശേഷം ചിത്രത്തിൽ മഞ്ജുവിന് പകരമായാണ് ഉർവശി നായികയായിട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement