പ്രണയാർദ്രരായി തോണിയിൽ പാടാത്ത പൈങ്കിളി സീരിയലിലെ ദേവയും മധുരിമയും, അന്തംവിട്ട് ആരാധകർ

7970

ഒട്ടേറെ ഹിറ്റ് പരമ്പരകൾ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള ഏഷ്യനെറ്റ് ചാനലിൽ പുതുതായി സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് പാടാത്ത പൈങ്കിളി. ഇതിനോടകം തന്നെ പ്രേക്ഷകരുട മികച്ച സ്വീകാര്യതയാണ് ലഭിക്കുന്ന സിരിയിൽ ഏവരുടേയും പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞു.

ചെറിയ സമയത്തിനുള്ളിൽ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾ ഒരുക്കിയ സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളി സംവിധാനം ചെയ്യുന്നത്. വൻതാരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. ഒര ഇടവേളയ്ക്ക് ശേഷം അർച്ചന സുശീലൻ സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisements

ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.

അതേ സമയം ഇപ്പോൾ മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പാടാത്ത പൈങ്കിളിയിലെ താരങ്ങൾ. പാടാത്ത പൈങ്കിളിയിൽ പ്രധാന കഥാപാത്രമായ ദേവയെ അവതരിപ്പിക്കുന്നത് സൂരജ് സൺ ആാണ്.

സീരിയലിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് മധുരിമ. അങ്കിത വിനോദാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പുതുമുഖമാണ് അങ്കിത എങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്. അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അങ്കിത പങ്കുവെച്ച ചിത്രങ്ങളാണ്.

സിരിയലിലെ നായകനായ ദേവയ്‌ക്കൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തോണിയിൽ പ്രണയാർദ്രരായി ഉള്ള ചിത്രമാണ് അങ്കിത പങ്കുവെച്ചിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം ആരാധകരകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളും വളരെയേറെ ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇനിയിപ്പോൾ എന്ത് ഇട്ടിട്ടെന്താണ് ചേച്ചിക്ക് ദേവച്ചേട്ടനെ നഷ്ടമായി എന്നാണ് പ്രേക്ഷകർ മധുരിമയോട് പറയുന്നത്. എന്നാൽ അധികം വൈകാതെ കാണാമല്ലോ എന്നാണ് മറ്റു ചില പ്രേക്ഷകർ പറയുന്നത്.

ഇഷ്‌ക് സിനിമിലെ പറയുവാൻ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഗാനത്തിന് പുതിയ പതിപ്പുനൽകിയപ്പോൾ അതിലും അങ്കിത പ്രത്യക്ഷപ്പെട്ടിരുന്നു. നിറഞ്ഞ കൈയ്യടിയാണ് അങ്കിതയ്ക്ക് പാട്ടിലെ അവതരണത്തിന് ലഭിച്ചത്.

Advertisement