പ്രണയിക്കുമ്പോൾ ഉള്ള ഫാന്റസി അല്ല ജീവിതം, ഒളിച്ചോട്ട വിവാഹത്തെ കുറിച്ച് ‘സത്യ എന്ന പെൺകുട്ടി’ മെർഷീന നീനു

819

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സത്യ എന്ന പെൺകുട്ടി. മിനി സ്‌ക്രീനിലെ സ്ഥിരം കണ്ണീർ പരമ്പരകളിൽ നിന്നും മാറി വേറിട്ട പ്രമേയമായാണ് ഈ സിരിയലിന്റെ അവതരണം. വിജയകരമായി മുന്നേറുന്ന ഈ സീരിയൽ വളരെ വേഗമാണ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.

ആൺകുട്ടികളെ പോലെ തന്റേടത്തോടെ ജീവിക്കുന്ന സത്യ എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പരയിലൂടെ കാണിക്കുന്നത്. മെർഷീന നീനുവാണ് കേന്ദ്രകഥാപാത്രമായ സത്യയെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ നായികയായി വളർന്ന മെർഷീന മുൻകാല സീരിയൽ നടിയായിരുന്ന രസ്‌നയുടം
സഹോദരി കൂടിയാണ്.

Advertisements

അടുത്തിടെ തന്റെ പരമ്പരയിലെ ഓരോ വിശേഷങ്ങളും നീനു ആരാധകരുമായി പെങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിരിക്കുകയാണ്.
നിരന്തരമായി പ്രേക്ഷകർ നീനുവിനോട് ചോദിക്കാറുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുകയാണ് നടിയിപ്പോൾ.

ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെയായിരുന്നു മെർഷീന ആരാധകരുമായി സംവദിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്നെ ഇഷ്ടപ്പെടുന്ന ആളുകളുടെ കൂടെ ഇരിക്കുക, നല്ലൊരു സീൻ അഭിനയിക്കുക, അംഗീകാരങ്ങൾ ഒക്കെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. മറ്റൊരാളെ ഫോളോ ചെയ്യുമ്പോൾ നോക്കുന്ന ഗുണങ്ങളെ കുറിച്ചായിരുന്നു അടുത്ത ചോദ്യം.

സ്വതന്ത്ര്യം, ബഹുമാനം, പാഷൻ, മറ്റുള്ളവരെ സ്വീകരിക്കുക, ഇതൊക്കെയാണ് താൻ നോക്കാറുള്ളത്.
ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപാട് എന്താണെന്നായിരുന്നു ഒരു ചോദ്യം. ഈ സെക്ഷനിൽ ഒരുപാട് പേർ ഇതും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് ചോദ്യങ്ങൾ വന്നു.

അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് ഒരു വിശദീകരണം നൽകാം. വിവാഹം കഴിക്കാനുള്ള യാതൊരു ഐഡിയയും എനിക്കിപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ കാഴ്പാടും ഇല്ലെന്ന് നീനു പറയുന്നു.

ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ലവ് മാര്യേജ് എന്നാണ് നീനുവിന്റെ ഉത്തരം. കാരണം വിവാഹത്തിന് മുൻപ് കുറച്ചൊക്കെ മനസിലാക്കാൻ പറ്റുമല്ല. ഇപ്പോൾ കുടുംബങ്ങൾ തമ്മിൽ പരിചയപ്പെടുത്തുന്നു എന്നെയുള്ളു.

കല്യാണത്തിന് മുൻപ് തന്നെ ഇഷ്ടത്തിൽ ആവുമല്ലോ. പിന്നെ ഒളിച്ചോട്ട വിവാഹത്തിനെ കുറിച്ചുള്ള അഭിപ്രായം പ്രണയിക്കുമ്പോൾ ഉള്ള ഫാന്റസി അല്ല ജീവിതം എന്നായിരുന്നു നടിയുടെ മറുപടി. കുറച്ച് ദിവസത്തെ പരിചയത്തിന് പുറത്ത് ഇറങ്ങി പോവുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും നടി പറയുന്നു.

Advertisement