നുണക്കഥകൾ പടച്ചുവിട്ട് സമൂഹവും ഫാൻസും ഞങ്ങളെ ശത്രുക്കളായാണ് ചിത്രീകരിക്കുന്നത്, അതുകണ്ട് ഇച്ചാക്കയും ഞാനും പൊട്ടിച്ചിരിക്കാറാണുള്ളത്: തുറന്ന് പറഞ്ഞ് മോഹൻലാൽ

50

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരായ മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ താര ചക്രവർത്തിമാരാണ്. പകരം വെക്കാനില്ലാത്ത് ഈ താരരാജാക്കൻമാരാണ് 40 ൽ അധികം വർഷങ്ങളായി മലയാള സിനിമാ ഇൻഡസ്ട്രിയെ താങ്ങി നിർത്തുന്ന നെടുംതൂണുകൾ.

മറ്റൊരു ഭാഷയിലേയും സൂപ്പർതാരങ്ങൾക്ക് ഇല്ലാത്ത ഒത്തുരമയാണ് മലയാളത്തിന്റെ ബീഗ് എം സിന് ഉള്ളത്. 60 ഓളം സിനിമകളിൽ ഒന്നിച്ചഭിനയിച്ചത് തന്നെ ഇവരുടെ സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ആഴം മനസ്സിലാക്കി തരുന്നതാണ്.

Advertisements

Also Read
അങ്ങനെ നമുക്ക് ക്രിസംഘി എന്ന പേരും വീണു! ‘ഈശോ’ സിനിമാ വിവാദത്തിൽ വൈദികന്റെ വാക്കുകൾ

അതേ സമയം തങ്ങൾ തമ്മിലുള്ള സൗഹൃദത്തെയും തങ്ങളെ പറ്റി പടച്ചുവിടുന്ന നുണക്കഥകളെയും പറ്റി തുറന്നു പറയുകയായിരുന്നു ഈ നടനവിസ്മയം.തങ്ങൾ തമ്മിലുള്ളത് ഏറ്റവും മികച്ച സൗഹൃദമാണെന്നും ഒരേ മേഖലയിൽ പ്രവർത്തിച്ച് വിജയം നേടിയവരായതിനാൽ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിന് ഇഷ്ടമെന്നും ഒരഭിമുഖത്തിൽ തുറന്നു പറയുകയാണ് മോഹൻലാൽ ഇപ്പോൾ.

താൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനെക്കുറിച്ചും ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച പടയോട്ടം സിനിമയുടെ ഓർമകളും മോഹൻലാൽ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

ഒരേ മേഖലയിൽ പ്രവർത്തിക്കുകയും വിജയങ്ങൾ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവർ തമ്മിൽ എപ്പോഴും മൽസരവും കുതികാൽ വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും. അതിനെ പിന്തുടർന്ന് പല പല കഥകൾ ഉണ്ടാവും.

അടിസ്ഥാനമില്ലാത്തവയാണെങ്കിൽ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും ഇച്ചാക്ക (മമ്മൂട്ടി)യുടേയും കാര്യത്തിലും ഇത് ശരിയാണ്. ഇത്തരത്തിൽ പടച്ചു വിടുന്ന അടിസ്ഥാനരഹിതമായ കഥകൾ തങ്ങൾ ഒരുപാട് ആസ്വദിക്കാറുണ്ട്. ഇത്തരം കഥകൾ കേട്ട് ഏറ്റവും ഉച്ചത്തിൽ ചിരിക്കുന്നവർ ഞങ്ങളാണ് എന്നതാണ് സത്യമെന്ന് മോഹൻലാൽ വ്യക്തമാക്കുന്നു.

Also Read
മക്കളെ സാക്ഷിയാക്കി പതിനൊന്നാം വിവാഹ വാർഷികത്തിൽ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു

അതേ സമയം സൗഹൃദങ്ങളുടെ പേരിൽ താൻ ശരീര സംരക്ഷണത്തിലും ഭക്ഷണ നിയന്ത്രണത്തിലും പലപ്പോഴും വിട്ടുവീഴ്ച വരുത്താറുണ്ട്. എന്നാൽ മമ്മൂട്ടി അങ്ങനെയല്ല ആത്മനിയന്ത്രണം മമ്മൂട്ടിയിൽ നിന്ന് പഠിക്കേണ്ടതാണെന്നും മോഹൻലാൽ പറയുന്നു.

സ്വന്തം ശരീരത്തെ ചിട്ടയോടെ ഇത്രയും വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഒരേയൊരാൾ ഇച്ചാക്കയാണെന്നും ഇക്കാര്യത്തിലാണ് തനിക്ക് അദ്ദേഹത്തോട് അസൂയയെന്നും മോഹൻലാൽ പറയുന്നു. ആയുർവേദ ചികിൽസയൊന്നും ഇച്ചാക്കയ്ക്ക് ആവശ്യമില്ല. ആയുർവേദത്തിൽ നിന്ന് മമ്മൂട്ടിയല്ല, ഇക്കാര്യത്തിൽ മമ്മൂട്ടിയിൽ നിന്നും ആയുർവേദമാണ് പഠിക്കേണ്ടതെന്നും മോഹൻ ലാൽ പറയുന്നു.

ഓർമകൾ പടയോട്ടം എന്ന സിനിമയുടെ കാലത്തേക്ക് തിരിച്ചുപോവുന്നു. നീണ്ട മുപ്പത്തിയൊമ്പത് വർഷങ്ങൾ. അന്ന് കണ്ട അതേപോലെയാണ് ഇന്നും ഇച്ചാക്ക എന്ന് ഞാൻ പറഞ്ഞാൽ ഒരുപക്ഷെ അതൊരു ക്ലീഷേയാവും. എന്നാൽ അക്ഷരാർത്ഥത്തിൽ അതാണ് ശരിയെന്നും മോഹൻലാൽ പറയുന്നു. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ട് ഉണ്ടെങ്കിലും ഇതുവരെയും തങ്ങൾ പരസ്പരം അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

Also Read
എന്റെ കുരുത്തക്കേടുകൾക്ക് ഭാര്യയുടെ വക ചവിട്ടും വഴക്കും എല്ലാം കിട്ടാറുണ്ട് ; കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മലയാളികളുടെ ബോചെ

Advertisement