മഞ്ജു വാര്യരുമായി ശത്രുത ആയിരുന്നോ? റിമി ടോമിയുടെ ചോദ്യത്തിന് ദിവ്യ ഉണ്ണി കൊടുത്ത മറുപടി കേട്ടോ

4295

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന താരസുനന്ദരിയാണ് നടി ദിവ്യ ഉണ്ണി. മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള ദിവ്യ ഉണ്ണി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിച്ച നടി ഇപ്പോൾ അമേരിക്കയിലെ ഹൂസ്റ്റണിൽ നൃത്ത സ്‌കൂൾ നടത്തുകയാണ്.

ഇപ്പോഴിതാ ദിവ്യ ഉണ്ണിയുടെ വർഷങ്ങൾക്ക് മുൻപുള്ള കൈരളി ടിവിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. നടിയും അവതാരകയുമായ റിമി ടോമിയ്‌ക്കൊപ്പം നടത്തിയ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗമാണ് വീണ്ടും പ്രചരിക്കുന്നത്.

Advertisements

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള റിമിയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ദിവ്യ ഉണ്ണി നൽകുന്നത്. സിനിമയിൽ നായിക ആവുന്നതിന് മുൻപ് വിനയൻ അങ്കിളിന്റെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

Also Read
ഒന്നും വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി, വിജയ് ബാബുവുമായി അടിയുണ്ടാക്കിയ ദിവസം ഉറങ്ങിയിട്ടേയില്ല, പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

ഏറ്റവും അവസാനം സീരിയൽ ചെയ്തതും അദ്ദേഹത്തിനൊപ്പമാണ്. സല്ലാപം ഒക്കെ തിയേറ്ററിൽ പോയി കണ്ട് മഞ്ജു ചേച്ചിയൊക്കെ തകർത്ത് അഭിനയിച്ചതിന്റെ സന്തോഷത്തിൽ ഇരിക്കുകയാണ്. അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ്. അപ്പോഴാണ് വിനയൻ അങ്കിൾ വിളിക്കുന്നത്.

നിന്റെ ഇൻട്രോ ആണിത്. എല്ലാ ഡ്രസ്സും ചേരുമെന്ന് ബാക്കിയുള്ളവർക്ക് കാണുമ്പോൾ തോന്നണം. ദിവ്യയുടെ ജീൻസിട്ട ഷോട്ട് വെക്കൂ, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം ചെയ്യൂ എന്ന് വിനയൻ സാർ പറയമായിരുന്നു. ഒരാളെ പരിചയപ്പെടുത്തുമ്പോൾ എല്ലാം ചേരുമെന്ന് തെളിയിക്കാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു.

ആ ക്രെഡിറ്റെല്ലാം അങ്കിളിന് തന്നെയാണ് കൊുക്കേണ്ടത്. പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും നിങ്ങളുടെ സൗഹൃദവും ശത്രുതയും എങ്ങനെയാണെന്നാണ് അഭിമുഖത്തിനിടെ ദിവ്യ ഉണ്ണിയോട് റിമി ചോദിച്ചത്.

ആ സിനിമ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിൽ എല്ലാം ഇന്റർവ്യൂ എടുക്കുന്ന സമയത്ത് മഞ്ജു വാര്യരുമായി എങ്ങനെ ആണെന്ന ചോദ്യം സ്ഥരിമായി വരാറുണ്ടായിരുന്നു. പലയിടത്തും ഞാൻ തന്നെ മഞ്ജു ചേച്ചിയെ കുറിച്ച് പറയും. ആദ്യമേ അത് ചോദിക്കാൻ പറ്റിയില്ലല്ലോ എന്ന് അവർക്ക് തന്നെ തോന്നുമെന്നും ദിവ്യ ഉണ്ണി പറയുന്നു.

എന്റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ ഉടനെ ഗൾഫിലേക്ക് ഒരു പ്രോഗ്രാം വന്നു. അതിന് മുൻപ് താരസംഗമം എന്നൊരു പരിപാടിയ്ക്കിടെ ഞങ്ങൾ പരിചയപ്പെട്ടു. അപ്പോൾ തന്നെ വളരെ ഫ്രണ്ട്‌ലിയായിരുന്നു. പിന്നെ ഒരു മാസത്തോളം നീണ്ട ഗൾഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും മഞ്ജുവേച്ചിയും ഞാനും സുഹൃത്തുക്കളായി.

അതിന് ശേഷം രണ്ട് വർഷം കഴിഞ്ഞാണ് പ്രണയവർണങ്ങളിൽ ഒന്നിച്ച് അഭിനയിക്കുന്നത്. കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നും അല്ലായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് അവിടെ കോളേജിൽ ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നു. അത്രേയും മോഡേൺ ആയിട്ടുള്ള ഡ്രസൊന്നും ഞാൻ അതുവരെ ഇട്ടിട്ടില്ലായിരുന്നു. ആ സിനിമയിലായിരുന്നു അങ്ങനെ ഇട്ടതെന്നും ദിവ്യ ഉണ്ണി പറയുന്നു.

Also Read
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം, ഷോർട്ട് ഡ്രസ്സ് ഇട്ടെന്ന് വെച്ച് ഞാൻ എങ്ങനെ തെറ്റുകാരിയാകും: സംയുക്ത മേനോൻ അന്ന് തുറന്നടിച്ചത് ഇങ്ങനെ

Advertisement