ഉണ്ണി മുകുന്ദനോട് ശരിക്കും ക്രഷ് ഉണ്ടോ, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞോ, ഒടുവിൽ മാളവിക ജയറാം സത്യം തുറന്നു പറഞ്ഞു

5062

മലയാളത്തിന്റെ താരരാജാക്കൻമാരായ മെഗാസ്റ്റാർ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർതാരങ്ങളായ സുരേഷ് ഗോപി, ജയറാം എന്നിവരുടെയൊക്കെ ആൺ മക്കളെല്ലാവരും തന്നെ ഇന്ന് മലയാള സിനിമയിൽ സജീവമാണ്. എന്നാൽ ഇവരുടെ പെൺ മക്കളാരും തന്നെ ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ല.

ഇതിൽ ആരാധകർ ഏറ്റവും ആദ്യം സിനിമയിലേക്ക് പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതുമായ അരങ്ങേറ്റം ജയറാമിന്റെ മകൾ മാളവികയുടേത് ആണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് മാളവിക നടത്തിയിരുന്നു.

Advertisements

മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. പ്രണവ് ഗിരിധരൻ സംഗീത സംവിധാനം നിർവഹിച്ച ഗാന രംഗത്തിൽ അശോക് ശെൽവന്റെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്. ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ഇതിനോടകം ചില പരസ്യ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചതാണ്. അച്ഛൻ ജയറാമിനൊപ്പം ജ്വലറി പരസ്യത്തിലാണ് മാളവിക അഭിനയിച്ചത്.

Also Read
ഏഴരശനിയും വിവാഹ മോചനവും, കുഞ്ഞുങ്ങൾ വേണ്ട എന്നുള്ള തീരുമാനവും; തുറന്ന് പറഞ്ഞ് ലെന, ഇനി കെട്ടില്ലെന്നും താരം

നേരത്തെ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ആദ്യം വിളിച്ചത് മാളവികയെ ആയിരുന്നു. എന്നാൽ കോൺഫിഡൻസ് കുറവായതിനാൽ മാളവിക അതിൽ നിന്ന് പിന്മാറുക ആയിരുന്നു. അടുത്തിടെ മാളവിക ജയറാം ഒരു അഭിനയ കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യൻ സിനിമയിലെ യുവതാരങ്ങൾക്ക് ഒപ്പമാണ് മാളവിക അഭിനയ കളരിയിൽ എത്തിയത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡൽ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ തുടങ്ങിയവരും മാളവികയ്ക്ക് ഒപ്പം അഭിനയ കളരിയിൽ ഉണ്ടായിരുന്നു.

ഇതോടെ ചക്കിയുടെ സിനിമാ അരങ്ങേറ്റം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഏറെയും. അതേസമയം, സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചക്കിയുടെ പേര് ഗോസിപ്പുകളിൽ ഒക്കെ വന്നിട്ടുണ്ട്. മലയാളത്തിന്റെ മസിൽമാൻ യുവ നടൻ ഉണ്ണി മുകുന്ദനോട് ക്രഷ് ആണെന്നും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും ചക്കി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടായിരുന്നു.

എന്നാൽ ഇത് മാളവിക നിഷേധിച്ചു. അടുത്തിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ അങ്ങനെയൊന്നില്ല. അങ്ങനെ ഒരു ഗോസിപ്പ് ഉണ്ടെന്ന് താൻ ഇപ്പോഴാണ് അറിയുന്നത് എന്നാണ് താരം പറഞ്ഞത്. ഉണ്ണി മുകുന്ദൻ നല്ല സുഹൃത്താണ് ഒരുമിച്ചു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു.

Also Read
മകളുടെ കല്യാണം കഴിഞ്ഞിട്ടാണ് ഞാൻ രണ്ടാമതും കെട്ടിയത്, അതൊരു അത്യാവശ്യം തന്നെ ആയിരുന്നു: ഇത്ര പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേയെന്ന് ചോദിക്കുന്നവരോട് നടി മങ്ക മഹേഷ്

അങ്ങനെ എന്റെ മനസിൽ ഉണ്ടായിരുന്നു. അല്ലാതെ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അത് വെറും റൂമറാണ് എന്നാണ് മാളവിക പറഞ്ഞത്. ഇങ്ങനെ ഒരു റൂമർ ഉണ്ടെന്ന് ഉണ്ണി ചേട്ടനോട് പറഞ്ഞോളൂ എന്ന് പറഞ്ഞപ്പോൾ ഉണ്ണി ചേട്ടൻ കാണുന്നുണ്ടാകും എന്നായിരുന്നു മാളവികയുടെ മറുപടി.

അതേ സമയം അച്ഛൻ ജയറാമിന്റെ മുണ്ടിനോടുള്ള ഇഷ്ടത്തെ കുറിച്ചും മാളവിക സംസാരിച്ചു. കേരളത്തിൽ ആയാലും ഇന്ത്യയിൽ ആയാലും ഇന്ത്യക്ക് പുറത്തായാലും അപ്പന് മുണ്ടില്ലാതെ പറ്റില്ല. അതുപോലെ മലയാളികളുടേതായ ചില ശീലങ്ങളും ഉണ്ട്. എവിടെ പോയാലും രാവിലെ ഇന്ന് എഴുന്നേറ്റ് കുളിച്ച് ഒരു കുറിയൊക്കെ തൊട്ടില്ലേൽ ആൾക്ക് ഒരു ഉഷാർ ഉണ്ടാവില്ലെന്നും മാളവിക പറയുന്നു.

Advertisement