വരൂ നമുക്കൊരു സെൽഫി എടുക്കാമെന്ന് പറഞ്ഞപ്പോൾ ഇത്രയും ആറ്റിറ്റിയൂഡ് പ്രതീക്ഷിച്ചില്ല: ജീവയുടെ പോസ്റ്റ് വൈറൽ

459

സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറിയ വ്യക്തിയാണ് ജീവ.ഏറെ ആരാധകരെ ടെലിവിഷൻ രംഗത്ത് സമ്പാദിച്ച അവതാരകനാണ് ജീവ ജോസഫ്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ജീവയ്ക്ക് സാധിച്ചു.

ജഡ്ജസിനോടും മത്സരാർത്ഥികളോടും തന്റെ കളി ചിരി നിറഞ്ഞ സംസാരം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്ത ജീവയ്ക്ക് സോഷ്യൽ മീഡിയയിലും നല്ല പിന്തുണയുണ്ട്. ജീവയുടെ ഭാര്യ അപർണ തോമസും ടെലിവിഷൻ രംഗത്ത് അവതാരകയാണ്. ഇരുവരും ഒരുമിച്ച് അവതാരകരായി എത്തുന്ന പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അപർണ അടുത്തിടെ പങ്കുവച്ച ചില ഗ്ലാമറസ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

Advertisements

സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതുംഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണ. സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ. ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.

ജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും ഇരുവരുടെതും. തന്റെ പോസ്റ്റുകൾക്ക് എപ്പോഴും രസകരമായ ഒരു തലക്കെട്ട് കൊടുക്കാൻ ജീവ മറക്കാറില്ല, പ്രതേകിച്ച് ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾക്ക്.

ഇപ്പോൾ ഇരുവരും ഒന്നിച്ചെത്തുന്ന സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ഭാര്യയെ സെൽഫി എടുക്കാനായി വിളിച്ചതിനെക്കുറിച്ചും അതിനിടയിലെ അനുഭവത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ജീവ ഇപ്പോൾ. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ജിക്‌സൺ ഫ്രാൻസിസിന്റെ വിവാഹ സത്കാരത്തിന് പങ്കെടുക്കുമ്പോൾ ആയിരുന്നു ഈ രസകരമായ ഫോട്ടോ എടുത്തത്.

ശിട്ടു, വരൂ നമുക്കൊരു സെൽഫി എടുക്കാമെന്നായിരുന്നു പറഞ്ഞത്. അങ്ങനെ പറഞ്ഞപ്പോൾ ഇത്രയും ആറ്റിറ്റിയൂഡ് പ്രതീക്ഷിച്ചില്ല, അത് നോക്കി നിക്കണ ഞാനുമെന്ന് പറഞ്ഞായിരുന്നു ജീവ എത്തിയത്. പേളി മാണിയായിരുന്നു ഹലോ ഗപ്പിൾസ് എന്ന് പറഞ്ഞ് ആദ്യമെത്തിയത് പേളി മാണിയായിരുന്നു. ഇത്രയും മികച്ച ക്യാപ്ഷൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്.

അതേ സമയം ജിക്സന്റെ വിവാഹത്തിന് ഒരുപാട് യുവനടിമാർ പങ്കെടുത്തിരുന്നു. ജീവയും അപർണയും കൂടാതെ നടിമാരായ സാനിയ, പ്രിയ വാര്യർ, അനാർക്കലി, നടൻ റോഷൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു.

Advertisement