സിനിമാ സീരിയൽ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. ഇപ്പോൾ മിനീസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാണ് ഇരുവരും. സിനിമയിലൂടെ ആണ് ധന്യ മേരി വർഗിസ് തന്റെ കരിയർ ആരംഭിക്കുന്നത്.
സ്വപ്നം കൊണ്ട് തുലാഭാരം എന്ന 2003 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. പിന്നീട് തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ ,നായകൻ എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗം ആവുകയായിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു താരം മിനിസ്‌ക്രീനിൽ എത്തിയത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീതകല്യാണം നടിയുടെ കരിയർ മാറ്റി മറിക്കുകയായിരുന്നു, സിനിമയിലൂടെ ലഭിച്ച പ്രേക്ഷക സ്വീകാര്യതയുടെ ഇരട്ടി ആയിരുന്നു സീരിയലിലൂടെ കിട്ടിയത്. പരമ്പര അവസാനിച്ചിട്ടും സീരിയലിന്റെ കഥാപാത്രത്തിന്റെ പേരായ സീത എന്നാണ് നടി അറിയപ്പെട്ടിരുന്നത്.
2012ലാണ് നടൻ ജോണും ധന്യയുടെ വിവാഹിതർ ആവുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഡാൻസ് പരിപാടിക്കിടെ ആണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുക ആയിരുന്നു. മാസങ്ങളോളമുള്ള പ്രണയത്തിന് ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.
കല്യാണത്തിന് ശേഷം സംഭവിച്ച താഴ്ച്ചകളിൽ പരസ്പരം പിന്തുണച്ച് ഇരുവരും കൂടെ നിന്നിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകിയത് ജോൺ ആയിരുന്നു എന്ന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ധന്യ പറഞ്ഞിരുന്നു. താൻ നന്നായി പ്രാർഥിക്കുന്ന ആൾ ആയത് കൊണ്ട് കൂടുതലും പ്രാർത്ഥനകളിലൂടെ ാണ് പോയിരുന്നത്.
മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് നോക്കി നമ്മുടെ പ്രശ്നങ്ങൾ ഒക്കെ വളരെ ചെറുത് ആണെന്ന് മനസിലാക്കാനും അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതിയാണ് താനും ജോണും പ്രതി സന്ധികളെ അതിജീവിച്ച് കടന്നുപോയത് എന്നും ധന്യ വെളിപ്പെടുത്തിയിരുന്നു.
അഭിനയത്തിന് പുറമെ ധന്യ നല്ലൊരു നർത്തകിയും മോഡലും ഒക്കെയാണ്. കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. ബിഗ് ബോസ് സീസൺ 4ലും പങ്കെടുത്തിരുന്നു താരം. അതേ സമയം ധന്യ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ അടുത്തിടെ ഏറെ വൈറലായി മാറിയിരുന്നു.
പിന്നാലെ ധന്യക്കു നേരെ ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ അന്ന് നടന്നത് എന്താണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ധന്യയും ഭർത്താവും. ഞാൻ എനിക്കുണ്ടായ അനുഭവം ഞാൻ സാക്ഷ്യം പറഞ്ഞു. പക്ഷെ ഇങ്ങനെ ട്രോളപ്പെടുന്ന, സ്ഥാപനത്തെക്കുറിച്ച് പൈസ മേടിച്ച് സാക്ഷ്യം പറഞ്ഞുവെന്ന് പറഞ്ഞ് ഒരാൾ യൂട്യൂബിലിട്ടു.
എനിക്ക് അത് വല്യ വിഷമമായി നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആളുകൾ പറയുന്നത് എനിക്ക് അറിയില്ലായിരുന്നു. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ജന്മമാണ്. എന്തെങ്കിലം കേട്ടിട്ട് മൊത്തത്തിൽ കുറ്റം പറയുകയാണ്.
അവിടെ ഒരുപാട് നല്ല കാര്യങ്ങൾ ശരിക്കും നടക്കുന്നുണ്ട്. ഒന്ന് രണ്ട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം. അവിടെ വരുന്ന എല്ലാവരും 100 ശതമാനം പെർഫെക്ടല്ല അബദ്ധങ്ങൾ പറ്റും. അതിന്റെ പേരിൽ അത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന സ്ഥാപനത്തെ ട്രോളുന്നവരുണ്ട്.
അതിന്റെ കൂടെ താനിത് പറഞ്ഞതോടെ തന്നേയും ട്രോളുകയായിരുന്നു വലിയൊരു ആരോപണം ആയിരുന്നു അത്. ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കുമില്ലെന്ന് ജോൺ പറയുന്നുണ്ട്.
എന്തും പറയാം എന്നുള്ള ധൈര്യത്തിൽ ആണ് പറയുന്നത്. യാതൊരു അടിസ്ഥാനവും ഇല്ലാതെ പൈസ വാങ്ങിയെന്ന് പറയുക ആയിരുന്നുവെന്നും ജോൺ പറയുന്നു. പിന്നാലെ അന്ന് നടന്ന സംഭവം എന്താണെന്നും ജോൺ വ്യക്തമാക്കുന്നുണ്ട്.