അതുകാരണം ആത്മവിശ്വാസം നഷ്ടപ്പെട്ടു, മറികടക്കാൻ ചെയ്തത് ഇങ്ങനെ, തുറന്നു പറഞ്ഞ് അനിഖ സുരേന്ദ്രൻ, കൈയ്യടിച്ച് ആരാധകർ

67

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി തമിഴകത്തും ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അനിഖ സുരേന്ദ്രൻ. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം നിരവധി സിനിമകളിൽ ബാരതാരമായി വേഷമിട്ട താരം ഇപ്പോൾ നായികയാകാനുള്ള ഒരുക്കത്തിലാണ്.

നിരന്തരം സോഷ്യൽമീഡിയ വഴി ആരാധകരുമായി സംവദിക്കുന്ന താരമ കൂടിയാണ് അനിഖ. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഉയരക്കുറവ് കാരണം ഏറെ ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചിരുന്നെന്നും പിന്നെ സ്വയം അതിനെ മറികടക്കാനുള്ള ചില മാർഗങ്ങൾ കണ്ടെത്തുകയായിരുന്നെന്നും വെളിപ്പെടുത്തുകയാണ് അനിഖ സുരേന്ദ്രൻ.

Advertisements

തന്റെ ഉയരം 5.2 ആണെന്നും പലപ്പോഴും ഇതിന്റെ പേരിൽ തനിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടെന്നും താരം പറയുന്നു. സ്വന്തം ഉയരത്തെ കുറിച്ച് എപ്പോഴെങ്കിലും ആശങ്ക തോന്നിയിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു അനിഖയുടെ മറുപടി.

ഞാൻ 5.2 ഫീറ്റാണ്,എനിക്കും ഇൻസെക്യുർ ഫീലിംഗ്‌സ് ഉണ്ടായിരുന്നു. പിന്നെ ഞാൻ ഉയരക്കുറവിന് ചില ഗുണങ്ങളുണ്ടെന്ന് മനസ്സിലാക്കി. ഫോട്ടോ എടുക്കുമ്പോൾ മുൻപിൽ നിൽക്കാം. ആണുങ്ങളുടെ ചില വസ്ത്രങ്ങളെടുത്ത് ധരിക്കാം. ഉയരക്കുറവിനെ അംഗീകരിക്കാൻ മാത്രമേ പറ്റുകയുള്ളു അല്ലാതെ ഇതിൽ വേറൊന്നും ചെയ്യാനാകില്ലെന്നും അനിഖ പറയുന്നു. നരവധി ആരാധകരാണ് താരത്തിന്റെ അഭിപ്രയത്തോട് യോചിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

അതേ സമയം സോഷ്യൽമീഡിയ വഴി ആരാധകരുമായി നടത്തിയ സംഭാഷണത്തിനെടെ തന്റെ ഒരു കടുത്ത ആരാധകൻ കാരണം പേടിച്ചുപോയ നിമിഷങ്ങളെ കുറിച്ചും അനിഖ തുറന്നുപറഞ്ഞിരുന്നു. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാൾ വരികയും നിങ്ങളെ കല്യാണം കഴിക്കണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാൽ എന്ത് ചെയ്യുമെന്നായിരുന്നു ഒരാളുടെ ചോദ്യം.

എന്നാൽ യഥാർഥത്തിൽ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നാണ് അനിഖ മറുപടിയായി പറഞ്ഞത്. ഇമെയിൽ വഴിയായിരുന്നു ഇയാളുടെ വിവാഹ അഭ്യർത്ഥനയെന്നും ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും താരം പറയുന്നു.

അതേ സമയം തല അജിത്തിന് ഒപ്പം അഭിനയിച്ച വിശ്വാസമാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അവസാനം അഭിനയിച്ച മലയാള സിനിമ ജോണി ജോണി യെസ് അപ്പ ആണ്. ഉടൻ തന്നെ താൻ നായികയാകുന്ന സിനിമകൾ ആരംഭിക്കുമെന്ന് താരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Advertisement