അദ്ദേഹത്തിന്റെ ആ ഒരു കാര്യം എനിക്ക് ഭയങ്കര ഇഷ്ടമാണ്: ഡായിൽ വെബറിനെ കല്യാണം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തി സണ്ണി ലിയോൺ

297

നിരവധി ബോളിവുഡ് സിനിമകളിൽ നായികയായി ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോൺ. ബോളിവുഡ് സിനിമകൾ കൂടാതെ തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് ഹിന്ദി സിനിമകളിൽ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോൺ വേഷമിട്ടത്. തെന്നിന്ത്യയിലും ധാരാളം ആരാധകരാണ് താരത്തിനുള്ളത്. അഭിനയം വജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനോട് ഒപ്പം തന്നെ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.

Advertisements

Also Read
അദൃശ്യ ആകാൻ പറ്റിയാൽ ഞാൻ ആ സൂപ്പർതാരത്തിന്റെ മുറിയിലേക്ക് പോകും; സ്വാസിക പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകർ

കേരളത്തിലും നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോൺ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു. അതേ സമയം 2011 ലാണ് ബോളിവുഡ് നടി സണ്ണി ലിയോണും ഡാനിയൽ വെബ്ബറും വിവാഹിതരാകുന്നത്.

സിഖ് ആചാര പ്രകാരവും ജൂത ആചാര പ്രകാരവുമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം. ഓരുപരിപാടിക്കിടയിൽ എന്തുകൊണ്ടാണ് താൻ വെബ്ബറിനെ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് സണ്ണി നൽകിയ ഉത്തരമിങ്ങനെ. വെബ്ബറിന്റെ ഡാൻസ് ആണ് സണ്ണി ലിയോൺ പറഞ്ഞ രസകരമായ കാരണം.

ഡാനിയേലിന്റെ ഡാൻസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനവനെ വിവാഹം കഴിച്ചത്. എന്ത് സംഭവിച്ചാലും അവന്റെ ഒരു സ്റ്റെപ്പ് കണ്ടാൽ എല്ലാം അടിപൊളിയാകുമെന്നാണ് സണ്ണി ലിയോൺ പറയുന്നത്. അതേ സമയം സൗത്ത് ഇന്ത്യൻ സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ സണ്ണി ലിയോൺ. തുടർച്ചയായി രണ്ട് മലയാള സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന നടിയുടെ അടുത്ത ചിത്രവും തമിഴിലാണ്.

Also Read
അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോളെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലന്ന് ; നടൻ നിരഞ്ജന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

ശശികുമാറിനെ കേന്ദ്ര കഥാപാത്രമാക്കി യുവൻ സംവിധാനം ചെയ്യുന്ന ഇതുവരെ പേര് നൽകിയിട്ടില്ലാത്ത ചിത്രത്തിലാണ് സണ്ണി ലിയോൺ ഇനി അഭിനയിക്കുന്നത്. കോമഡി ത്രില്ലർ ആയ ചിത്രത്തിൽ ഗസ്റ്റ് റോൾ അല്ല, ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സണ്ണി ലിയോൺ എത്തുന്നത്.

Advertisement