കിടിലൻ ഫോട്ടോകളുമായി അപർണ ബാലമുരളി അഭിനയം മാത്രമല്ല ലുക്കിലും പൊളിയാണെന്ന് ആരാധകർ, വൈറൽ

1108

മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഹിറ്റ്‌മേക്കർ ദിലീഷ് പോത്തൻ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി.

ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുകയായിരുന്നു അപർണ. മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു.

Advertisements

Also Read
നഷ്ടപ്പെട്ട് പോകണ്ടാ എന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്, പക്ഷെ പുള്ളി പറഞ്ഞു വേണ്ടാന്ന്, പിന്നെ സംഭവിച്ചത് ഇങ്ങനെ: റെബേക്ക സന്തോഷിന്റെ വെളിപ്പെടുത്തൽ

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിൽ നായികയായി എത്തിയ അപർണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപർണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. മഹേഷിന്റെ പ്രതികാരം, സൺഡേ ഹോളിഡേ, ശൂരറൈ പോട്ര് എന്നെ സിനിമകളിലൂടെയാണ് താരം അറിയപ്പെടുന്നത്. അത്രത്തോളം മികച്ച രൂപത്തില് സിനിമകളിൽ താരം അഭിനയിച്ചു എന്നതിന് തെളിവ് തന്നെയാണ്.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ സിനിമയിൽ അഭിനയിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധന താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രയും വൈഭവത്തോടെ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

Also Read
പലരും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, ഏറെ കഷ്ടപ്പെട്ടാണ് ഇങ്ങനെ ആയി തീർന്നത്, വെളിപ്പെടുത്തലുമായി ഹണി റോസ്

നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി മികച്ച ഫോട്ടോകളും താരം ഈയടുത്ത് പങ്കുവെക്കുകയുണ്ടായി.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി തീർന്നിരിക്കുന്നത്. റെഡ് കളർ ഡ്രസ്സിൽ അതിമനോഹരമായി താരത്തെ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് ഈ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Advertisement