നിരവധി കോമഡിസ്കിറ്റുകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ മിമിക്രി താരമാണ് കൊല്ലം സുധി. മിനിസ്ക്രീനിലെ മിമിക്രി റായാലിറ്റി ഷോകളിലൂടെ ആണ് കൊല്ലം സുധിയെ മലയാളികൾക്ക് കൂടുതൽ പരിചയം.
ടെലിവിഷൻ കോമഡി പരിപാടികളിലും നിരവധി സ്കിറ്റ് ഷോകളിലും കൊല്ലം സുധി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് കൊല്ലം സുധി കൂടുതൽ സജീവമായിരിക്കുന്നത്.
അതേ സമയം ഭാര്യയും രണ്ടു മക്കളുമാണ് കൊല്ലം സുധിക്ക് ഉള്ളത്. ഒരിക്കൽ ഇവരെ എല്ലാവരെയും സ്റ്റാർ മാജിക് പരിപാടിയിൽ കൊല്ലം സുധി കൊണ്ടുവന്നിരുന്നു. എന്നാൽ തന്റെ ആദ്യഭാര്യയിലെ മകൻ ആണ് മൂത്ത മകൻ രാഹുൽ എന്ന സുധി പറയുന്നു.
രേണു എന്നാണ് ഇപ്പോഴത്തെ ഭാര്യയുടെ പേര്. രാഹുലിനെ ആദ്യഭാര്യയിലെ മകൻ എന്ന് പറയുന്നത് രേണുവിനു ഇഷ്ടമല്ല, സ്വന്തം മകനെപ്പോലെയാണ് രേണു രാഹുലിനെ നോക്കുന്നത്. രണ്ടാമത്തെ കുട്ടിയെ വാവക്കുട്ടൻ എന്നാണ് വിളിക്കുന്നത്. സുധിയുമായി പണ്ടുമുതലേ സൗഹൃദത്തിലായിരുന്നു രേണു.
സുധിയുടെ കഥകൾ എല്ലാം കേട്ട് സങ്കടം തോന്നിയപ്പോൾ ആണ് സുധി ചേട്ടനു ഒരിക്കൽ കൂടി ഒരു ജീവിതം നൽകുവാൻ രേണു തീരുമാനിച്ചത്. രേണുവിന്റെ ആദ്യവിവാഹമാണ് ഇത്.
എന്നാൽ സുധിയെ ഇഷ്ടപ്പെടാൻ രേണുവിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. സിനിമ നടൻ ജഗദീഷിനെ എനിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു ഭർത്താവിനെ കിട്ടിയാൽ കൊള്ളാമെന്നു തോന്നി. സുനി ചേട്ടനെ കാണാൻ ഏതാണ്ട് അതുപോലെയാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആവാനുള്ള മറ്റൊരു കാരണം ഇത് കൂടിയാണെന്ന് പരിപാടിയിൽ രേണു പറയുകയുണ്ടായി.