ദിലീപിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളിലെ സൂപ്പർഹിറ്റ് നായിക, വെറും രണ്ട് ചിത്രങ്ങൾകൊണ്ട് അഭിനയം വേണ്ടെന്ന് വെച്ച അഖില ശശിധരന് സംഭവിച്ചത് എന്താണെന്ന് അറിയാവോ

20914

വെറു രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് സിനിമാരംഗത്ത് നിന്നും അപ്രതയക്ഷയായ താരമാണ് അഖില ശശിധരൻ. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ മൽസരാർത്ഥിയായി എത്തിയ അഖില ശശിധരന് പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ കാര്യസ്ഥൻ എന്ന സിനിമലൂടെ മലയാളത്തിൽ മികച്ച തുടക്കം ലഭിച്ചിരുന്നു.

എന്നാൽ ഈ തുടക്കം പിന്നീട് നിലനിർത്തിക്കൊണ്ടുപോകാൻ നടിക്ക് സാധിച്ചില്ല. കാര്യസ്ഥന് പിന്നാലെ പൃഥ്വിരാജിന്റെ നായികയായി തേജാഭായ് ആൻഡ് ഫാമിലി എന്ന ചിത്രവും അഖിലയുടേതായി പുറത്തിറങ്ങിയിരുന്നു. എന്നാൽ പിന്നീട് താരം സിനിമകൾ ഒന്നും ചെയ്തിരുന്നില്ല.

Advertisements

മികച്ച ഒരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ് അഖില ശശിധരൻ. 2010 ൽ പുറത്തിറങ്ങിയ ദിലീപിന്റെ കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് അഖില തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കാര്യസ്ഥൻ വലിയ വിജയം ആവുകയും അഖിലയെ പ്രേഷകർ സ്വീകരിക്കുകയും ചെയ്തിരുന്നു. മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം എന്ന കാര്യസ്ഥനിലെ പാട്ടിലൂടെ നിരവധി ആരാധകരെയാണ് അഖില സ്വന്തമാക്കിയത്.

AlSo Read
25 വർഷത്തിനുള്ളിൽ താമസിച്ചത് പത്തോളം വാടക വീടുകൾ, ഒടുവി സ്വന്തം വിയർപ്പിൽ സ്വപ്ന ഭവനം കെട്ടിപ്പടുത്ത് ചെമ്പരത്തി താരം ഹരിത

അതിനു ശേഷം അഖിലയ്ക്ക് നിരവധി ഓഫറുകൾ വന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൽ നിന്നു അഖില പൃഥ്വിരാജ് നായകനായെത്തിയ തേജഫായി ആൻഡ് ഫാമിലി എന്ന സിനിമ സെലക്ട് ചെയ്ത് അതിൽ നായികയായി അഭിനയിച്ചു.

2011 ൽ പുറത്തിറങ്ങിയ തേജഫായി ആൻഡ് ഫാമിലി ഒരു ആവറേജ് ഹിറ്റ് മാത്രമാണ് സമ്മാനിച്ചത്. അതിനു ശേഷം അഖിലയെ പിന്നെ ഒരു സിനിമയിലോ ടെലിവിഷൻ പ്രോഗ്രാമിലോ കണ്ടിട്ടില്ല. കോഴിക്കോടു കാരിയായ അഖില അവിചാരിതമായാണ് സിനിമയിലേക്ക് എത്തിയത്. കോഴിക്കോട് ആയിരുന്നു ജനിച്ചതെങ്കിലും പഠനമൊക്കെ ഗൾഫിലായിരുന്നു

ചെറുപ്പം മുതൽ നൃത്തത്തിൽ അതീവ തൽപ്പരയായിരുന്നു അഖില. നർത്തകിയായ അഖില ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വൊഡഫോൺ തകധിമി എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോയിൽ അഖില രണ്ടാം സ്ഥാനക്കാരിയായിരുന്നു.

ഏഷ്യാനെറ്റിലെ തന്നെ മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടിയുടെ ആദ്യ സീസണിൽ അഖില അവതാരകയായിരുന്നു. അങ്ങനെയാണ് അഖില സിനിമയിലേക്ക് എത്തുന്നത്. കാര്യസ്ഥന് പിന്നാലെ എത്തിയ തേജാഭായിയിൽ വേദിക ദാമോദർ എന്ന കഥാപാത്രമായിട്ടാണ് അഖില എത്തിയത്.

AlSo Read
ചാനൽ പരിപാടിയിൽ പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, നന്ദി പറഞ്ഞ് നാദിർഷ, ഓർമയുണ്ടാകും ഈ മുഖമെന്ന് മിമിക്രി താരങ്ങൾ

എന്നാൽ തേജാഭായ് വലിയ വിജയമായിരുന്നില്ല. പിന്നീട് സിനിമകളൊന്നും ചെയ്യേണ്ട എന്ന തീരുമാനത്തിൽ നടി എത്തുകയായിരുന്നു. അഭിനയത്തോട് താൽപര്യമില്ല എന്നാണ് നടി ഇതിന് കാരണമായി പറഞ്ഞത്.
ഷാഫി സംവിധാനം ചെയ്ത നൂറ്റിയൊന്ന് വെഡ്ഡിംഗ് എന്ന സിനിമയിലും നായികയായി നിശ്ചയിച്ചിരുന്നത് അഖില ശശിധരനെ ആയിരുന്നു.

എന്നാൽ നടി അതൊക്കെ നിരസിക്കുകയാണ് ഉണ്ടായത്. പിന്നീട് വിദേശത്ത് പോയ അഖില ശശിധരൻ നൃത്തരംഗത്ത് തുടരുകയായിരുന്നു. നാല് വർഷം മുൻപ് മുംബൈയിൽ ഒരു നൃത്തപരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു നടി. കളരിപ്പയറ്റിലും സാന്നിധ്യമറിയിച്ച ആൾ കൂടിയാണ് അഖില ശശിധരൻ.

Advertisement