അമ്മ വിറയ്ക്കുക ആയിരുന്നു, ഒട്ടും ഫോർമൽ ആകാതെ തന്നെ ഞങ്ങൾ സംസാരിച്ചു, പ്രണയകാലത്ത് ഐശ്വര്യയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചതിനെ കുറിച്ച് അനൂപ്

1189

മിനി സ്‌ക്രീൻ ആരാധകരായ മലയാളികൾക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. ഒരു സിനിമയിലൂടെ അരങ്ങേറിയ അനൂപ് സീതാകല്യാണം എന്ന പരമ്പരയിലൂടെ ആണ് മലയാളികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ കൂടുതൽ പ്രശസ്തനായി മാറുകയായിരുന്നു അനൂപ്.

ബിഗ് ബോസിന് ശേഷം മിനിസ്‌ക്രീൻ അവതാരകനായും അനൂപ് കയ്യടി നേടി. ബിഗ് ബോസിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു അനൂപിന്റെ പ്രണയം. പുറത്തുളള തന്റെ കാമുകിയെക്കുറിച്ചുളള അനൂപിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷമായിരുന്നു അനൂപിന്റെ വിവാഹം.

Advertisements

ആയുർവേദ ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ മനസ് കവർന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട ജോഡിയാണ് അനൂപും ഐശ്വര്യയും. ബിഗ് ബോസിന്് ശേഷം നടന്ന വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഐശ്വര്യയ്ക്കെതിരെ ചിലർ സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിംഗ് നടത്തിയിരുന്നു. ഇത്തരക്കാർക്കെതിരെ പ്രതികരണവുമായി അനൂപ് എത്തുകയായിരുന്നു.

താരത്തിന്റെ മറുപടിയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റേയും ഐശ്വര്യയുടേയും പ്രണയ കഥ തുറന്ന് പറയുകയാണ് അനൂപ്. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ വച്ചായിരുന്നു അനൂപും ഐശ്വര്യയും മനസ് തുറന്നത്.

Also Read
മോഹൻലാലിനും മമ്മൂട്ടിക്കും ദിലീപിനും ഒപ്പമെല്ലാം സിനിമയിൽ കിടു വേഷങ്ങൾ, ഇപ്പോൾ മിനിസ്‌ക്രീനിലെ ലേഡി മമ്മൂട്ടി, കുടുംബവിളക്കിലെ ‘ശരണ്യ’ മഞ്ജു സതീഷ് ശരിക്കും ആരാണെന്നറിയാവോ

ഞങ്ങൾ ഒരേ ജില്ലക്കാരാണ് പക്ഷെ കണ്ടുമുട്ടുന്നത് തിരുവനന്തപുരത്താണ്. എന്റെയൊരു ചേട്ടനുണ്ട് സണ്ണി ചേട്ടൻ. പുള്ളിയുടെ ട്രീറ്റ്മെന്റ് നടക്കുന്ന ആശുപത്രിയിൽ വച്ചാണ് ഐശ്വര്യയെ കാണുന്നത്. ഐശ്വര്യ അപ്പോൾ പഠനത്തിന്റെ ഭാഗമായി ഒരു മാസത്തെ ഇന്റേൺഷിപ്പിന് അവിടെയുണ്ടായിരുന്നു. അവിടെ വച്ചാണ് കാണുന്നത്.

പിന്നെ ഒരു ആശുപത്രിയിലും സണ്ണി ചേട്ടൻ എന്നെ കൊണ്ടു പോയിട്ടില്ല. അന്ന് പരിചയപ്പെട്ടു എങ്കിലും ഒരു വർഷമെടുത്തു പിന്നെയൊന്ന് സംസാരിച്ച് തുടങ്ങാൻ. പിന്നെ രണ്ട് വർഷം എടുത്തു വിവാഹത്തിലേക്കെന്നും അനൂപ് പറയുന്നു. തനിക്ക് കല്യാണത്തെക്കുറിച്ച് ചില സങ്കൽപ്പങ്ങളുണ്ടായിരുന്നു. അങ്ങനെ തന്നെ നടത്തണമെന്നായിരുന്നു ആഗ്രഹമെന്നാണ്് ഐശ്വര്യ പറയുന്നത്.

ട്രെഡീഷണലായ ചടങ്ങുകൾ ഒക്കെ കൊണ്ടു വന്ന്. എല്ലാം കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ ഒത്തു ചേർന്നൊരു ഗെറ്റ് ടു ഗദർ പോലെയായിരുന്നു പ്ലാൻ ചെയ്തത്. വരുന്നവർക്ക് ഞങ്ങളുടെ ഒരു സമ്മാനമൊക്കെ നൽകാൻ തീരുമാനിച്ചിരുന്നു. പക്ഷെ ആ സമയത്താണ് വില്ലൻ കൊറോണ വരുന്നത്.

എന്നിരുന്നാലും മാനേജ് ചെയ്യാൻ പറ്റിയെന്ന് അനൂപ് പറയുന്നു. പിന്നാലെ ഐശ്വര്യയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചതിനെ കുറിച്ചും അനൂപ് മനസ് തുറക്കുന്നുണ്ട്. വീട്ടുകാർക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പപ്പയുടേതായിരുന്നു അന്തിമ തീരുമാനം എന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യയുടെ അച്ഛനോടും അമ്മയോടുമായി ഫോണിൽ സംസാരിച്ചതിനെ കുറിച്ചും അനൂപ് മനസ് തുറന്നു.

Also Read
ബ്ലെസ്ലി ആവശ്യമില്ലാത്ത പണി ചെയ്തു, സപതാപം പിടിച്ച് പറ്റാനായിരുന്നോ അത്? ഡോക്ടർ മച്ചാനെ നിങ്ങ ഇന്ന് പൊളി : അശ്വതി

ഫോണിലൂടെയായിരുന്നു അച്ഛനോടും അമ്മയോടും സംസാരിച്ചത്. ആദ്യം അമ്മയെ ആണ് വിളിച്ചത്. അമ്മ വിറയ്ക്കുകയായിരുന്നു. ഞാൻ ഇന്ന ആള് തന്നെയാണെന്ന് പറഞ്ഞു. നന്ദേട്ടനോട് ചോദിച്ചിട്ട്് പറയാമെന്ന് പറഞ്ഞു. അപ്പോൾ ഞാൻ തന്നെ വിളിച്ചോളാം എന്ന് പറഞ്ഞു. പിന്നെ പപ്പയെ ഞാൻ തന്നെ വിളിച്ചു.

ഒട്ടും ഫോർമൽ ആകാതെ തന്നെ ഞങ്ങൾ സംസാരിച്ചു. അങ്ങനെ എല്ലാം ഓക്കെയായെന്നാണ് അനൂപ് പറയുന്നത്.
തങ്ങളുടെ സ്വഭാവങ്ങൾ തീർത്തും വ്യത്യസ്തം ആണെന്നാണ് അനൂപ് പറയുന്നത്. ഞങ്ങൾ തീർത്തും വ്യത്യസ്തരാണ്. അടുക്കും ചിട്ടയമുള്ളയാളാണ് ഐശ്വര്യ. ബുക്ക്സ് ഇവിടെ, ഫോണിവിടെ, ചാർജർ ഇവിടെ, ഷൂസിവിടെ എന്നൊക്കെ നീറ്റായാണ് ചെയ്യുക.

പക്ഷെ ഞാൻ അതിന് നേരെ വിപരീതമാണ്. അലങ്കോലമായി കിടന്നാൽ മാത്രമേ എനിക്ക് പെറുക്കി പെറുക്കി എടുക്കാൻ പറ്റുകയുള്ളൂവെന്നാണ് അനൂപ് പറയുന്നത്.

Advertisement