മൃദുല വിജയിയെ ആദ്യം കണ്ടത് ഒരു കള്ള് ഷാപ്പിൽ വെച്ചാണെന്ന് യുവ കൃഷ്ണ, ഞെട്ടി എലീന പടിയ്ക്കൽ

129

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങളാണ് സീരിയൽ നടൻ യുവകൃഷ്ണയും നടി മൃദുല വിജയിയും. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ യുവ കൃഷ്ണ അഭിനയിക്കുന്നത്.

സീ കേരളയിലെ പൂക്കാലം വരവായിയിലാണ് മൃദില വിജയ് വേഷമിടുന്നത്. അതേ സമയം ഇരുവരും ഇപ്പോൾ വിവാഹിതരാവാൻ പോവുകയാണ്. ഈ വർഷം ആദ്യമായിരുന്നു ഇവരുടെ എൻഗേജ് മെന്റ് കഴിഞ്ഞത്. വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ കല്യാണം ഉണ്ടാവുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ജൂലൈ മാസത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇവർ. വിവാഹസാരിയും ആഭരണങ്ങളുമൊക്കെ എടുത്ത് എല്ലാം തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ മൃദുല വിജയ് വ്യക്തമാക്കിയിരുന്നു. അതേ സമ.ം മൃദുല വിജയിയെ ആദ്യമായി കണ്ടുമുട്ടിയത് കള്ള് ഷാപ്പിൽ നിന്നുമാണെന്ന് പറയുകയാണ് യുവ കൃഷ്ണ ഇപ്പോൾ.

ബിഗ് ബോസ് താരം എലീന പടിക്കൽ അവതാരകയായിട്ടെത്തിയ കൗമുദി ചാനലിലെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മൃദുലയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ചും വിവാഹം നിശ്ചയിച്ചത് വരെയുള്ള കാര്യങ്ങൾ യുവ വെളിപ്പെടുത്തിയത്. മൃദുലയെ ആദ്യം കണ്ടുമുട്ടുന്നത് എവിടെയാണെന്നുള്ള ചോദ്യത്തിന് കള്ള് ഷാപ്പിൽ വെച്ചാണെന്നായിരുന്നു യുവയുടെ മറുപടി.

പ്രൊമോയ്ക്ക് ഉള്ള സാധനം കിട്ടി പ്രേക്ഷകരെ, മൃദുലയെ ആദ്യമായി യുവ കണ്ടുമുട്ടിയത് കള്ളുഷാപ്പിൽ എന്ന് പറഞ്ഞ് എലീന അതിനൊരു ക്യാപ്ഷനും നൽകി. ഇതോടെ കള്ള് ഷാപ്പിൽ കള്ള് കുടിക്കാൻ മാത്രമാണോ ശരിക്കും പോകുന്നതെന്ന് യുവ കൃഷ്ണ ചോദിക്കുന്നു. അവിടെയാണ് ഏറ്റവും നല്ല ഫുഡ് കിട്ടുന്നത്. അങ്ങനെ കഴിക്കാൻ പോയപ്പോഴാണ് മൃദുലയെ കാണുന്നതെന്ന് താരം പറഞ്ഞു. സാധാരണ ജീവിതത്തിൽ ആദ്യമായൊരു പെണ്ണ് കാണൽ ചടങ്ങോ, അല്ലെങ്കിൽ ആൺസുഹൃത്തും പെൺ സുഹൃത്തുമെല്ലാം കണ്ടുമുട്ടുന്നത്് ഫോറിൻ കഫേ കളിൽ ആയിരിക്കും.

പക്ഷേ ഇത് കള്ള് ഷാപ്പിലായി പോയോ എന്ന് എലീന ഇടയിൽ ചോദിക്കുന്നു. അത് മൃദുലയെ ഇംപ്രെസ് ചെയ്യാൻ പോയ പോക്ക് ഒന്നുമല്ലെന്ന് യുവ പറയുമ്പോൾ, എന്നാ അവളുടെ തീറ്റ കാണാൻ പോയതാണോന്ന് തമാശ രൂപേണ എലീന ചോദിക്കുന്നു. ഒരു ഓഫ് ഉള്ള ദിവസം, ഞാനും രേഖ ചേച്ചി, അവരുടെ ഡ്രൈവർ, മൃദുല, അവളുടെ അനിയത്തി, എന്നിങ്ങനെ എല്ലാവരും ചേർന്ന് ഒന്ന് ഹാങ്ങ് ഔട്ട് ചെയ്യാൻ വേണ്ടി പുറത്തിറങ്ങി.

അന്നേരം പുഞ്ചക്കിരി ഷാപ്പിൽ പോകാമെന്ന് പ്ലാനിട്ടു. ഇതെല്ലാം നടക്കുന്നത് ഒരു വർഷം മുൻപാണ്. അന്നേരം വിവാഹമോ, മറ്റ് കാര്യങ്ങളോ ചർച്ച ചെയ്തിട്ടില്ല. ഫസ്റ്റ് ടൈം ഞാൻ മൃദുലയെ കാണുന്നത് അങ്ങനെയാണെന്ന് കൂടി യുവ പറയുന്നു. അതിന് ശേഷം നിങ്ങൾ തമ്മിൽ ഇഷ്ടം തോന്നിയോ എന്ന എലീനയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു യുവയുടെ മറുപടി.

ഒരു വർഷം മുൻപ് പരിചയപ്പെട്ടെങ്കിലും സാധാരണ സുഹൃത്തുക്കൾ അയക്കുന്നത് പോലെയുള്ള മെസേജിങ് പോലും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും ഹായ്, ഹലോ, സുഖമല്ലേ, എന്തൊക്കെയുണ്ട് വിശേഷം, എന്നൊക്കെ ചോദിച്ചാൽ ആയി. അല്ലെങ്കിൽ ഇല്ല. അത്രയേ ഉണ്ടായിരുന്നുള്ളു.
പിന്നീട് ഒരു വർഷത്തിന് ശേഷം രേഖ ചേച്ചിയുടെ പിറന്നാളിന് കണ്ടുമുട്ടുന്നതിന് തൊട്ട് മുൻപാണ് ഇത്തരം പ്ലാനിങ്ങുകൾ ഒക്കെ നടക്കുന്നത്.

എന്റെ വീട്ടിൽ നന്നായി പെണ്ണ് കാണൽ നടക്കുന്ന സമയമായിരുന്നു. അവളുടെ വീട്ടിലും സമാനമായ അവസ്ഥയായിരുന്നു. എനിക്ക് കുറെ കാലമായി പെണ്ണ് അന്വേഷിക്കുകയാണ്. അമ്മയും ചേച്ചിമാരുമെല്ലാം നോക്കി നോക്കി തളർന്നു. അവസാനം എന്റെ അടുത്ത് വന്ന്, എടാ നീ നല്ല പെൺകുട്ടിയെ കൊണ്ട് വാ, ഞങ്ങൾ കെട്ടിച്ച് തരാം എന്ന് പറയാൻ തുടങ്ങി.

പക്ഷേ നമ്മുടെ ഇതിനൊക്കെ ചേർന്ന കുട്ടിയായിരിക്കണം. അത്ര മാത്രേ ഉള്ളുവെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഫീൽഡിലേക്ക് ഇറങ്ങിയാണ് തപ്പി എടുത്തതെന്ന് യുവകൃഷ്ണ പറയുന്നു. അതേ സമയം രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം യുവ കാണാൻ എത്തിയ വിവരം മൃദുല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്ത് ഇൻസ്റ്റയിലൂടെ ആയിരുന്നു മൃദുല ഇക്കാര്യം അറിയിച്ചത്.

Advertisement