നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നത് എന്നാണ് ചോദിക്കുന്നത്, ഉമ്മയും ഞാനും ഇപ്പോൾ പുറത്ത് ഇറങ്ങാറില്ല; ബ്ലെസ്ലിയുടെ സഹോദരി സുനൈന പറയുന്നു

5602

മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 ഫോർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ആരാകും വിജയിയെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും.

കഴിയുന്നത്ര വോട്ട് തങ്ങളുടെ ഇഷ്ട മത്സാർഥിക്ക് നേടികൊടുക്കാനുള്ള തീവ്ര ശ്രമത്തിൽ ആണ് ആരാധകർ ഉള്ളത്. അതേസമയം പുറത്തായ മത്സരാർഥികളെല്ലാം വീടിനുള്ളിലേക്ക് ഉടൻ തിരികെ പ്രവേശിക്കുകയാണ്. ആദ്യമായാണ് മലയാളം ബിഗ് ബോസിൽ ഇങ്ങനൊന്ന് സംഭവിക്കാൻ പോകുന്നത്.

Advertisements

Also Read: ആരോരുമില്ലാതെ നരകിച്ച് ജീവിതം അവസാനിച്ച നടി സാവിത്രിയുടെ ഗതിയാകുമായിരുന്നു എനിക്കും, ആ പ്രണയം ഉപേക്ഷിച്ചതോടെ കഷ്ടിച്ച് രക്ഷപ്പെട്ടു; തന്റെ ഭാഗ്യത്തെ കുറിച്ച് സാമന്ത

പുറത്തായ മത്സരാർഥികൾ വീണ്ടും ഹൗസിലേക്ക് കയറുന്നത് മത്സരാർഥികൾക്കും വലിയ സർപ്രൈസ് ആയിരിക്കും. ഷോയിൽ നിന്നും വാക്ക് ഔട്ട് നടത്തിപ്പോയ ജാസ്മിൻ വരെ ഫിനാലെ കാണാൻ മുംബൈയിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഫിനാലെ നടക്കാൻ പോകുന്നത്. ധന്യ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ, റിയാസ്, സൂരജ് എന്നിവരാണ് ഫിനാലെയിൽ എത്തി നിൽക്കുന്നത്.

അതേസമയം ഫൈനലിസ്റ്റുകളിൽ ഒരാളായ ബ്ലെസ്ലിയെ കുറിച്ച് സഹോദരി ബിഗം ഡിലിജന്റ് സുനൈന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി കളിൽ ഒരാൾ ബ്ലെസ്ലിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒക്കെ പുതു തലമുറയിലെ ഏതൊരാളെയും പോലെ ആക്റ്റീവായ ബ്ലെസ്‌ലിക്ക് അവിടെ ഒക്കെ ഒട്ടേറെ ആരാധകരുമുണ്ട്.

യുട്യൂബിൽ 2 ലക്ഷത്തിൽ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ബ്ലെസ്ലിയുടെ പാട്ടുകൾക്ക് സ്‌പോട്ടി ഫൈയിൽ മാസം ആറായിരത്തിലേറെ ആസ്വാദകർ ഉണ്ട്. പേടകം ടാസ്‌ക്കിന് ശേഷമാണ് ബ്ലെസ്ലിയിലെ മത്സരാർഥിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയത്.

ബ്ലെസ്ലിയെ വിമർശിക്കുന്നവർ തങ്ങളേയും കുറ്റ പ്പെടുത്തുകയും പുറത്ത് പോലും ഇറങ്ങാൻ പറ്റാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നു എന്നുമാണ് ബ്ലെസ്ലിയുടെ സഹോദരി പറയുന്നത്. ബ്ലെസ്ലി ബിഗ് ബോസ് ഷോ കാണാതെ മത്സരിക്കാൻ പോയ വ്യക്തിയാണ്. ഞാൻ മുമ്പത്തെ സീസണുകൾ കാണുന്നത് കാണുമ്പോൾ ബ്ലെസ്ലി വഴക്ക് പറയുമായിരുന്നു.

ഷോയിലേക്ക് സെലക്ഷൻ കിട്ടി പോയപ്പോൾ മുംബൈയിൽ ഇരുന്ന് കുറച്ച് എപ്പിസോഡുകൾ അവൻ കണ്ടിരുന്നു.ആ അറിവ് മാത്രമെ ഈ ഷോയെ കുറിച്ച് അവനുള്ളൂ. ബ്ലെസ്ലിക്ക് നേരെ വലിയ വിമർശനമാണ് വരുന്നത്. അവൻ ഉപ്പയെ കുറിച്ച് പറഞ്ഞ വീഡിയോയ്ക്ക് വന്ന കമന്റ് ഉപ്പയെ കൊ ന്ന വ ൻ നീ തന്നെയല്ലേ എന്നതാണ്.

Also Read: ഞങ്ങളുടേതായ സംസാരവും വഴക്കുകളുമെല്ലാം ആസ്വദിക്കാറുണ്ട്; കൂടെപ്പിറപ്പിനെ ചേർത്ത് പിടിച്ച് അഭയ ഹിരൺമയി; പുഞ്ചിരി കൈവിടരുതെന്ന് ആരാധകർ

ഇങ്ങനെയുള്ള കമന്റുകൾ എഴുതാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്. ഉപ്പ മരിച്ചത് താൻ കാരണമാണെന്ന ചിന്തയാണ് ഇപ്പോഴും അവന്റെ ഉള്ളിലുള്ളത്. അവൻ തിരിച്ച് വന്ന് ഈ കമന്റുകൾ കാണുമ്പോൾ തകർന്ന് പോകും. ഉമ്മച്ചി പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ് ഇപ്പോൾ പഞ്ചായത്തിലേക്ക് പോകാറില്ല വിമർശനങ്ങൾ കാരണം.

ഞാനും പുറത്തിറങ്ങാറില്ല. മാത്രമല്ല പലപ്പോഴും ബിഗ് ബോസിൽ വിളിച്ച് ബ്ലെസ്ലിയെ തിരികെ കൊണ്ടു വരാൻ മാർഗമുണ്ടോയെന്ന് വരെ ഉമ്മ അന്വേഷിച്ചിരുന്നു. എന്റെ ഇൻബോക്‌സിലേക്ക വളരെ മോശം കമന്റുകളാണ് വരാറുള്ളത്. നീ ശരീരം വിറ്റിട്ടല്ലേ ജീവിക്കുന്നത് എന്നാണ് ചോദിക്കുന്നത്.

ഉപ്പയോട് ബ്ലെസ്ലിക്ക് ഭയങ്കര സ്‌നേഹമായിരുന്നു ഉപ്പയുടെ മുമ്പിൽ ജയിച്ച് വന്ന് നിൽക്കണമെന്നത് അവന്റെ വലിയ ആഗ്രഹമായിരുന്നു. പാട്ടിന് പിറകെ സഞ്ചരിക്കാൻ അവനെ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും വാപ്പയാണ്. ബ്ലെസ്ലിയും റോബിനും തമ്മിലുള്ള സൗഹൃദം കാണാൻ നല്ല രസമായിരുന്നു. ബ്ലെസ്ലി തെറ്റ് ചെയ്യുമ്പോൾ റോബിൻ പറഞ്ഞ് കൊടുക്കുമായിരുന്നു.

റോബിൻ പോയശേഷമാണ് ബ്ലെസ്ലിയുെട ഗെയിം താഴ്ന്നതെന്ന് തോന്നിയിട്ടുണ്ട്. റിയാസിനേയും ദിൽഷയേയും ഇഷ്ടമാണ്. അവന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റുകൾ ബ്ലെസ്ലി തിരിച്ച് വന്ന ശേഷം പറഞ്ഞ് മനസിലാക്കി കൊടുക്കും. ഞങ്ങൾ കുടുംബത്തിലുള്ളവർ തന്നെയാണ് അവനെ തിരുത്താറുള്ളത് എന്ന് സഹോദരി സുനൈന പറയുന്നു.

Also Read: ഭർത്താവ് മരിച്ചിട്ട് 12 കൊല്ലം, കലാഭവൻ മണിയുടെ മര ണത്തോടെ ഏക ആശ്രയവും നഷ്ടപ്പെട്ടു; തെണ്ടി പണമുണ്ടാക്കാൻ പറഞ്ഞ് ഇറക്കിവിട്ട് മകൻ; നോവാണ് മീന ഗണേഷിന് ജീവിതം

Advertisement