മമ്മൂട്ടിയുടെ ഗാനഗന്ധർവ്വൻ സിനിമയ്ക്ക് പിഷാരടി ഒരുക്കിയ തിരക്കഥയിൽ ഒളിപ്പിച്ചുവെച്ച ബ്രില്ല്യൻസുകൾ വെളിപ്പെടുത്തി നിഖിൽ വർഗീസിന്റെ കുറിപ്പ്

22

നിറഞ്ഞ സദസ്സിലോടുന്ന മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വനിലെ പിഷാരടി ഒരുക്കിയ തിരക്കഥയിലെ ബ്രില്യൻസ് വെളിപ്പെടുത്തുകയാണ് എടപ്പാൾ സ്വദേശിയായ നിഖിൽ വർഗീസ് എഴുതിയ കുറിപ്പിൽ. “ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ കഥയിലെ വഴിത്തിരിവുകളിൽ എങ്ങനെ പെരുമാറുമെന്നോ അല്ലെങ്കിൽ എന്തുകൊണ്ട് അങ്ങനെ
പെരുമാറുന്നു എന്നോ നേരത്തെ തന്നെ മറ്റു സീനുകളിലൂടെ പിഷാരടി നമുക്ക് കാണിച്ചു തരുന്നുണ്ട് കഥാപാത്രങ്ങളുടെ അത്തരത്തിൽ ഉള്ള സവിശേഷത തന്നെയാണ് ഈ കഥയെ മുന്നോട്ടു നയിക്കുന്നതും.

ഉദാഹരണം

Advertisements

മുകേഷ് ചെയുന്ന ട്രാവൽ ഏജന്റിന്റെ കഥാപാത്രം ഹോട്ടൽ സീനിൽ റിസപ്‌ഷണിസ്റ്റിനെ പറ്റിച്ചു കോപ്ലിമെന്റായി ലഭിക്കുന്ന ജ്യൂസ് കുടിക്കുന്ന സീനിൽനിന്ന് തന്നെ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട് അദ്ദേഹത്തിന് ഗുണം കിട്ടുന്ന ഒരു കാര്യത്തിന് ആരെ പറ്റിക്കുവാനും യാതൊരു മടിയും ഇല്ലാത്ത കഥാപാത്രമാണെന്ന്.

ഉല്ലാസ്; മ്യൂസിക് ഷോപ്പിലെ സീനിൽ പിയാനോയ്ക്കു മുകളിൽ Please Don’t Touch എന്ന് എഴുതിയത് കണ്ടശേഷം ചുറ്റും നോക്കി അവിടെ അരുമില്ലാ എന്നുറപ്പിച്ചു; ഉല്ലാസ് ആ പിയാനോ വായിക്കുന്നുണ്ട്. അതായത് മറ്റാരും കാണുന്നില്ല എങ്കിൽ നിരുപദ്രവമായ ഒരു തെറ്റ് ചെയ്യാൻ താൻ തയ്യാറാണെന്ന് ഉല്ലാസ് ആ സീനിലൂടെ വെളിവാക്കുകയാണ് കഥയുടെ വഴിത്തിരിവിലും ഉല്ലാസ് സുപ്രധാനമായ ഒരു തിരുമാനം എടുത്തശേഷം ട്രാവൽ ഏജന്റിനോടും സാന്ദ്ര എന്ന കഥാപാത്രത്തോടും “ഇത് നമ്മൾ നാലുപേരും അല്ലാതെ മറ്റാരും അറിയരുത് എന്നുതന്നയാണ് പറയുന്നത്”

സാന്ദ്രയുടെ കഥാപത്രം

വാഹനാപകടം നടന്ന സമയത്ത് വണ്ടി ഇടിച്ച ആളെ കടന്നാക്രമിക്കുകയും തുടർന്ന് “അയാളെ തല്ലിയത് മോശമായില്ലെ?” എന്ന മമ്മൂക്കയുടെ ചോദ്യത്തിന് അറ്റാക്ക് ഈസ് ദ ബെസ്റ്റ് ഡിഫൻസ് എന്നു പറയുകയും ചെയ്യുന്നു. പ്രായത്തെയോ ഒരാൾക്ക് താൻ മൂലം ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാതെ തിരിച്ച്, പ്രതിരോധിച്ച് മുന്നേറുക എന്നത് സാന്ദ്ര എന്ന് കഥാപാത്രത്തിന്റെ ഒരു വലിയ സ്വഭാവസവിശേഷത ആണെന്ന് പിഷാരടി നമുക്ക് കാണിച്ചു തരുന്നു.

വന്ദിതയുടെ കഥാപാത്രം (ഉല്ലാസിന്റെ ഭാര്യ)

ഉല്ലാസിന്റെ ജീവിതത്തിലെ ഫ്ലാഷ്ബാക്ക്‌ സീനിൽ അമ്മയുമായി സംസാരിക്കുമ്പോൾ വന്ദിത പറയുന്നുണ്ട്‌, “കെട്ടിച്ചുതരുന്നില്ലെങ്കിൽ വേണ്ട,.ഞാൻ വിഷംകുടിച്ച്‌ മരിച്ചോളാം” എന്ന്. ആ കഥാപാത്രം വളരെ നാളുകൾക്ക്‌ മുൻപ്‌ തന്നെ ഏതു സാഹചര്യത്തേയും വിഷം കഴിച്ച്‌ മരിക്കുക അല്ലെങ്കിൽ അത്തരത്തിലുള്ളൊരു കാര്യം ചെയ്തുകൊണ്ട്‌ എതിർവശത്തുള്ളവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നൊരാളാണെന്ന് വിവാഹത്തിനു മുൻപുള്ള സീനിൽതന്നെ കാണിച്ചുതരുന്നു.

ഇത്രയും സൂക്ഷ്മമായി ഓരോ കഥാപാത്രത്തെയും നമുക്ക് മുന്നിൽ അവതരിപ്പിച്ചു എന്നത് തന്നെയാണ് ഗാനഗന്ധർവന്റെ ഏറ്റവും വലിയ മികവ് “

Advertisement