വാണിയെ ഞാൻ വീഴ്ത്തുന്നത് തന്നെ അതിലൂടെയല്ലേ: വെളിപ്പെടുത്തലുമായി നടൻ ബാബുരാജ്

376

വില്ലനായി മലയാള സിനിമയിലേക്കെത്തി ഇപ്പോൾ നായകനായും കോമേഡിയനായും സംവിധായകനായും സ്വഭാവ നടനായും ഒക്കെ തിളങ്ങുകയാണ് ബാബുരാജ് എന്ന നടൻ. മുൻകാല നായികാ നടി വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയ വിവാഹം ആയിരുന്നു.

സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്വനാഥ് ഇന്ത്യയൊട്ടാകെ പ്രശസ്ത ആയിരുന്നു. ഒരു പ്രൊഫഷണൽ ഹോഴ്‌സ് റൈഡറായിരുന്നു വാണി വിശ്വനാഥ്. നിരവധി ഹോഴ്‌സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്.

Advertisements

ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇരുവർക്കും 4 മക്കളുണ്ട്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബാബുരാജും വാണി വിശ്വനാഥും.

Also Read
കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ രണ്ടാമത്തെ ഗെറ്റപ്പും പുറത്ത് വിട്ട് നാദിർഷാ, ഏറ്റെടുത്ത് ആരാധകർ, ചിത്രം വൈറൽ

അതേ സമയം ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബാബുരാജ് ഇപ്പോൾ. ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ:

വാണിയെ ഞാൻ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഒരു ദിവസം എന്റെ ഫ്‌ളാറ്റിലേക്ക് വന്നപ്പോൾ വാണിക്ക് ഞാൻ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ കിട്ടൂ എന്നായിരുന്നു വാണിയുടെ ധാരണ. അതിലാണ് വാണി വീണുപോയത്.

ഒന്നും കിട്ടിയില്ലെങ്കിൽ എന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് വാണി കരുതികാണും ഞാൻ നിർമിച്ച പടമാണ് ഗ്യാങ് അതിന്റെ സെറ്റിലാണ് സംഭവം. കലാഭവൻ മണിയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പാട്ടിന്റെ വലിയ ആൾക്കാരാണ്. സെറ്റിൽ ഇരുന്ന് പാട്ട് പെട്ടി പോലെ ഓരോന്ന് നടത്തുകയാണ്. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

അവർ ഒരു പാട്ട് പാടി അതിന്റെ പല്ലവി ഞാൻ പാടാമെന്ന് പറഞ്ഞു. എന്നാൽ, നീ ഒന്ന് പാട് എന്നായി അവർ. ഞാൻ പാടിയാൽ എന്ത് തരുമെന്ന് അവരോട് ചോദിച്ചു. ഞാനങ്ങ് പാട്ട് പാടി. ഞാൻ പാടിയതും വാണി എഴുന്നേറ്റ് ഓടിയെന്നും ബാബുരാജ് പറയുന്നു.

Advertisement