കഴിഞ്ഞ കുറേക്കാലമായി സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് പല വെളിപ്പെടുത്തലുകൾ വരുന്നുണ്ട്. എന്നാൽ നടിമാർ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ മോശം നടിമാർ കിടക്ക പങ്കിട്ടിട്ടുണ്ടാവാം എന്നു നടൻ ഇന്നസെന്റ് ഒരിക്കൽ മറുപടി നൽകിയിരുന്നു.
എന്നാൽ ഇന്നസെന്റ് നൽകിയ ഈ മറുപടി വൻ വിവാദമായി മാറിയിരുന്നു. ആ വാക്കുകളുടെ ചുവടുപിടിച്ചു അപ്പോൾ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണമെന്ന് നടി പത്മപ്രിയ ചോദിച്ചിരുന്നു. പുതിയ നടിമാർക്ക് മാത്രമാണ് ഈ പ്രശ്നമെന്ന് കരുതരുതെന്നും പത്മ പ്രിയ പറഞ്ഞു
പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവർക്കാണ് കൂടുതൽ പ്രഷർ. കാരണം അവർക്ക് ഇനിയും സിനിമയിൽ നിന്നേ പറ്റൂ എന്നാൽ, അങ്ങനെ കിടക്ക പങ്കിടുന്നവർക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്നും പത്മപ്രിയ ചോദിക്കുന്നു. സിനിമയിൽ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷൻമാർ കരുതരുതെന്നും പുതിയ ജനറേഷൻ അതിനു നിന്നുകൊടുക്കാൻ പോവുന്നില്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പത്മപ്രിയ പറഞ്ഞിരുന്നു.
എന്നാൽ ഇത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പത്മപ്രിയ പറയുന്നു. പക്ഷേ ഒഴിവാക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബ്ലസ്സി ഒരുക്കിയ കാഴ്ച എന്ന സിനിമയിലൂടെ ആണ് പത്മ പ്രിയ മലയാള സിനിമയിലേക്ക് എത്തിയത്.
പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നടി നായികയായി എത്തിയിരുന്നു. മമ്മൂട്ടിക്ക് പുറമേ മോഹൻലാൽ ജയറാം സുരേഷ്ഗോപി തുടങ്ങിയ താരങ്ങൾക്ക് എല്ലാം ഒപ്പം പത്മപ്രിയ അഭിനയിച്ചിരുന്നു. ഇതിനിടെ സിനിമയിൽ നിന്നും ഇടവേള എടുത്ത് യുഎസിൽ ഉപരിപഠനത്തിന് പോയ താരം ഒരു തെക്കൻ തല്ല് എന്ന ബിജു മേനോൻ സിനിമയിലൂടെ അടുത്തിടെ തിരിച്ച് എത്തിയിരുന്നു.